ഇസ്രയേൽ ചരിത്രത്തിൽ ഇതുവരെ നേരിട്ട ഏറ്റവും വലിയ മിലിട്ടറി ആക്രമണമായിരുന്നു ചൊവ്വാഴ്ച ഇറാനിൽ നിന്നുണ്ടായത്. 180 മിസൈലുകളാണ് ഇറാൻ തൊടുത്തുവിട്ടത് . ആക്രമണത്തിൽ പലസ്തീനിലും , ഇറാനിലും ആഘോഷപ്രകടനങ്ങൾ നടക്കുകയാണ്.
ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള അലി ഖമേനി ഒരു വലിയ ഭൂഗർഭ ആയുധ ശേഖരത്തിന്റെ ചിത്രം ട്വീറ്റ് ചെയ്തു . ഒപ്പം “വിജയം അല്ലാഹുവിൽ നിന്നാണ്, അത് അടുത്താണ്.” എന്നും കുറിച്ചു. ഹിസ്ബുള്ള നേതാവ് ഹസൻ നസ്‌റല്ലയെയും മറ്റുള്ളവരെയും കൊലപ്പെടുത്തിയതിന് മറുപടിയായാണ് ആക്രമണം നടത്തിയതെന്നാണ് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് പറഞ്ഞത്.
ഇറാന്റെ ആക്രമണത്തെ ധീരകൃത്യം എന്നാണ് ഹമാസ് വിശേഷിപ്പിച്ചത്. ‘ കുറ്റകൃത്യങ്ങൾക്ക് മറുപടിയായി, പ്രതികാരമായി നടത്തിയ വീരോചിതമായ റോക്കറ്റ് വിക്ഷേപണത്തെ ഞങ്ങൾ അഭിനന്ദിക്കുന്നു.‘ എന്നാണ് ഹമാസിന്റെ പ്രസ്താവന.ഗാസ മുനമ്പിലെ പലസ്തീനികൾ ഹിസ്ബുള്ള നേതാക്കളുടെ ചിത്രങ്ങളുമായാണ് ആഘോഷത്തിനിറങ്ങിയത് .
ആക്രമണത്തിന് പിന്നാലെ, ഇറാൻ ക്ഷമിക്കാനാവാത്ത കുറ്റം ചെയ്തു. വലിയ വില കൊടുക്കേണ്ടി വരുമെന്നായിരുന്നു ഇറാൻ നടത്തിയ മിസൈൽ ആക്രമണങ്ങളോട് നെതന്യാഹുവിന്റെ പ്രതികരണം.















