ബെംഗളൂരു: കർണാടകയിലെ തുംകൂരിൽ മലയാളി സഹോദരങ്ങൾക്ക് നേരെ സദാചാര സംഘത്തിന്റെ ആക്രമണം. വയനാട് സ്വദേശികളായ ആദർശിനും സഹോദരിക്കും നേരെയാണ് മൂന്നംഗ സംഘം ആക്രമണം നടത്തിയത്. ഇന്നലെ രാത്രി ചന്ദാപുരയിലുള്ള പിജി ഹോസ്റ്റലിലാണ് സംഭവം.
പുറത്ത് നിന്നും ഭക്ഷണം കഴിച്ച ശേഷം സഹോദരിയെ രാത്രി ഹോസ്റ്റലിന് മുന്നിൽ ആദർശ് ഇറക്കിവിട്ടിരുന്നു. എന്നാൽ വൈകിയെന്ന് ആരോപിച്ച് ഹോസ്റ്റൽ ഉടമ പെൺകുട്ടിയെ അകത്ത് കയറാൻ സമ്മതിച്ചില്ല. പുറത്ത് നിർത്തി. വിവരം സഹോദരനെ വിളിച്ചു പറഞ്ഞതോടെ ആദർശ് തിരികെ വന്ന് ഹോസ്റ്റൽ വാർഡനോടും കെട്ടിട ഉടമയോടും കാര്യങ്ങൾ പറഞ്ഞ് മനസിലാക്കാൻ ശ്രമിച്ചു. ഇതാണ് പ്രകോപനത്തിന്
ഇരുമ്പ് വടി കൊണ്ട് തന്നെ മർദ്ദിക്കുകയും സഹോദരിയെ പിടിച്ച് തള്ളിയെന്നും ആദർശ് പറഞ്ഞു. സംഭവത്തിൽ കെട്ടിടയുടമയായ ആനന്ദ് റെഡ്ഡിക്കെതിരെ സഹോദരങ്ങൾ പൊലീസിൽ പരാതി നൽകി.