ബെംഗളൂരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ വിവിഐപി രാഷ്‌ട്രീയം വീണ്ടും വിവാദത്തിൽ. ത്രിവർണ പതാക കയ്യിൽ പിടിച്ച് സിദ്ധരാമയ്യയുടെ ഷൂ ലെയ്സ് കെട്ടുന്ന ഒരു കോൺഗ്രസ് പ്രവർത്തകന്റെ വീഡിയോയാണ് പുറത്ത് വന്നത്.
ഗാന്ധിജയന്തി ദിനത്തിൽ ആദരാഞ്ജലികൾ അർപ്പിക്കാൻ ബെംഗളൂരുവിലെ ഗാന്ധിഭവനിൽ എത്തിയതായിരുന്നു സിദ്ധരാമയ്യ. അവിടെയുണ്ടായിരുന്ന വെളുത്ത വസ്ത്രവും തൊപ്പിയും ധരിച്ച ഒരു കോൺഗ്രസ് പ്രവർത്തകൻ ദേശീയപതാകയും കയ്യിൽ പിടിച്ച് സിദ്ധരാമയ്യയുടെ ഷൂ ലെയ്സ് കെട്ടികൊടുക്കുന്നത് കാണാം. അതിനിടയിൽ, പ്രവർത്തകന്റെ കൈയിൽ നിന്നും ദേശീയപതാക നിലത്ത് വീഴുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ രൂക്ഷ വിമർശനമാണ് കോൺഗ്രസ് മുഖ്യമന്ത്രിക്കെതിരെ ഉയരുന്നത്. പാർട്ടി പ്രവർത്തകനെ കൊണ്ട് ഷൂ ധരിപ്പിക്കുന്ന സിദ്ധരാമയ്യയുടെ രാഷ്‌ട്രീയ ധാർമികതയും ചോദ്യം ചെയ്യപ്പെടുകയാണ് കോൺഗ്രസിന് രാജ്യത്തോട് ബഹുമാനമില്ലെന്നും ദേശീയ പതാകയെ പോലും ബഹുമാനിക്കാനറില്ലെന്നും ദൃശ്യങ്ങൾ പങ്കുവെച്ചുകൊണ്ട് ബിജെപി സംസ്ഥാന ഘടകം വിമർശിച്ചു.
ಕಾಂಗ್ರೆಸ್ ಪಕ್ಷಕ್ಕೆ ದೇಶದ ಮೇಲೂ ಅಭಿಮಾನವಿಲ್ಲ, ರಾಷ್ಟ್ರ ಧ್ವಜಕ್ಕೂ ಗೌರವ ನೀಡುವುದಿಲ್ಲ.
ರಾಜಕೀಯ ಜೀವನದ ಸಂಧ್ಯಾ ಕಾಲದಲ್ಲಿರುವ @siddaramaiah ಅವರು ಕುರ್ಚಿ ಉಳಿಸಿಕೊಳ್ಳುವ ಬಗ್ಗೆಯೇ ಚಿಂತಿಸುತ್ತಿರುವ ಕಾರಣ ರಾಷ್ಟ್ರಧ್ವಜ ಹಿಡಿದಿರುವ ಸಂದರ್ಭದಲ್ಲೂ ಮೈಮರೆತಿದ್ದಾರೆ. pic.twitter.com/1OFKBuk5xV
— BJP Karnataka (@BJP4Karnataka) October 2, 2024















