തേങ്ങാപ്പാൽ, വെളിച്ചെണ്ണ, തേങ്ങാ വെള്ളം തുടങ്ങി ഭക്ഷണങ്ങളിൽ ഒഴിച്ചു കൂടാനാവത്ത ഒന്നാണ് തേങ്ങ. ചിലപ്പോഴൊക്കെ തേങ്ങ വെറുതെ കഴിക്കാനും നമുക്ക് ഇഷ്ടമാണ്. അങ്ങനെയെങ്കിൽ രാവിലെ ഭക്ഷണത്തിനൊപ്പം പച്ച തേങ്ങ ഉൾപ്പെടുത്തി കഴിച്ചോളൂവെന്നാണ് പഠനങ്ങൾ പറയുന്നത്. കാരണം ഇതാണ്..
ഊർജം നൽകുന്നു
രാവിലെ ഭക്ഷണത്തിനൊപ്പം തേങ്ങ ഉൾപ്പെടുത്തി കഴിക്കുന്നത് ഊർജം ഉത്പാദിപ്പിക്കാൻ സഹായിക്കുന്നുവെന്ന് പഠനങ്ങൾ പറയുന്നു. കുടലിന്റെ ആരോഗ്യത്തിനും ശരീരത്തിനാവശ്യമായ കൊഴുപ്പും തേങ്ങ പ്രദാനം ചെയ്യുന്നു.
ദഹനം മെച്ചപ്പെടാൻ
ധാരാളം നാരുകൾ അടങ്ങിയ ഒന്നാണ് തേങ്ങ. അതിനാൽ പച്ച തേങ്ങ തകഴിക്കുന്നത് ദഹനം മെച്ചപ്പെടുത്തുന്നതിനും ഇടയ്‌ക്കിടെയുള്ള വിശപ്പ് ഒഴിവാക്കുന്നതിനും സഹായിക്കുന്നു. പ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഭക്ഷണം കൂടിയാണ് തേങ്ങ.
മുടിയഴകിനും ചർമ്മ കാന്തിക്കും
പ്രഭാത ഭക്ഷണത്തിലുൾപ്പെടുത്തി തേങ്ങ കഴിക്കുന്നത് മുടിയുടെ ആരോഗ്യം വർദ്ധിപ്പിക്കുന്നതിനും ചർമ്മ കാന്തി കൂട്ടുന്നതിനും സഹായിക്കുന്നു. മുടിയിഴകൾക്ക് തിളക്കം നൽകുന്നതിനും തേങ്ങ ഭക്ഷണത്തിൽ ഉൾപ്പെടുത്തി കഴിക്കാം. ചിരകിയെടുത്ത തേങ്ങ ഒന്നോ രണ്ടോ സ്പൂണെടുത്ത് കഴിക്കാം. സാലഡിനൊപ്പവും, പുട്ടിനൊപ്പവും പച്ച തേങ്ങ കഴിക്കാം.