പൂജവയ്പ്പിന് അവധി നൽകിയത് ഭൂരിപക്ഷ വർഗീയതയെ പ്രീണിപ്പിക്കാനെന്ന് എൻ കെ പ്രേമചന്ദ്രൻ; വൻ പ്രതിഷേധം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പൂജവയ്പ്പിന് അവധി നൽകിയത് ഭൂരിപക്ഷ വർഗീയതയെ പ്രീണിപ്പിക്കാനെന്ന് എൻ കെ പ്രേമചന്ദ്രൻ; വൻ പ്രതിഷേധം

പ്രേമചന്ദ്രന്റെ ശ്രമം ന്യൂനപക്ഷ വർഗീയതയെ പ്രീണിപ്പിക്കാനെന്ന് ദേശീയ അധ്യാപക പരിഷത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 2, 2024, 09:00 pm IST
FacebookTwitterWhatsAppTelegram

കൊല്ലം:  പൂജവയ്പിനോടനുബന്ധിച്ച് ഒക്ടോബർ 11ന് സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾക്ക് സർക്കാർ അവധി പ്രഖ്യാപിച്ച നടപടി ഭൂരിപക്ഷ വർഗീയതയെ പ്രീണിപ്പിക്കാനാണെന്ന കൊല്ലം എം പി, ശ്രീ. എൻ കെ പ്രേമചന്ദ്രൻ എം പി യുടെ പ്രസ്താവനക്കെതിരെ പ്രതിഷേധം പടരുന്നു.

 

“പ്രേമചന്ദ്രന്റെ വാദം വിചിത്രവും ന്യൂനപക്ഷ വർഗീയതയെ പ്രീണിപ്പിക്കാനും ലക്ഷ്യം വെച്ചുള്ളതാണ്. ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങൾക്ക് അനുസരിച്ച് ആശ്വിന മാസത്തിലെ ശുക്ല പക്ഷത്തിലെ പ്രഥമ മുതൽ ദശമി വരെയാണ് രാജ്യവെങ്ങുമുള്ള വിശ്വാസികൾ നവരാത്രി – വിജയദശമി ആഘോഷിച്ചുവരുന്നത്. അസാധാരണമായ ചില പ്രത്യേക സന്ദർഭങ്ങളിൽ ഇതിന് ചെറിയ മാറ്റങ്ങൾ പതിവുള്ളതാണ്. അതിനാലാണ് ഇക്കുറി നവരാത്രി ആഘോഷങ്ങൾക്കിടെ തൃതീയ രണ്ടു നാൾ വരികയും പൂജവെയ്പ് അഷ്ടമി സന്ധ്യയ്‌ക്ക് തൊടുന്ന ഒക്ടോബർ പത്തിന് ജ്യോതിഷ പണ്ഡിതന്മാർ ഗ്രന്ഥപൂജ നിർദ്ദേശിക്കുകയും ചെയ്തിട്ടുള്ളത്. കേരള സർക്കാരിന്റെ കലണ്ടറിലും തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പഞ്ചാംഗത്തിലും ഇത് രേഖപ്പെടുത്തിയിട്ടുള്ളതാണ്. ഗ്രന്ഥങ്ങൾ പൂജവെച്ച ശേഷം ഒക്ടോബർ 11ന് വിദ്യാലയങ്ങൾ പ്രവർത്തിക്കുന്ന സാഹചര്യം സർക്കാരിനെ അറിയിക്കുകയും അവധി ആവശ്യപ്പെട്ട് കത്ത് നൽകുകയുമാണ് ദേശീയ അധ്യാപക പരിഷത്ത് (എൻ ടി യു) ചെയ്തത്. ദേശീയ അധ്യാപക പരിഷത്തിന് പുറമേ മറ്റ് പല സംഘടനകളും ഇതേ ആവശ്യം സർക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും മനസ്സിലാക്കുന്നു.

കഴിഞ്ഞ നാലര പതിറ്റാണ്ടിലേറെയായി കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയിൽ കൃത്യമായി ഇടപെട്ട് പ്രവർത്തിച്ചുവരുന്ന സംഘടനയാണ് ദേശീയ അധ്യാപക പരിഷത്ത്. കേരളത്തിന്റെ പൊതുമണ്ഡലത്തിലെയും പ്രത്യേകിച്ച് വിദ്യാഭ്യാസ മേഖലയിലെയും പ്രശ്നങ്ങളിൽ കൃത്യമായി ഇടപെടാറുള്ള എൻ ടി യു യാതൊരു വർഗീയ താൽപര്യവും ഒരു വിഷയത്തിലും പ്രകടിപ്പിക്കാറില്ല. വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്ന സംഘടന എന്ന നിലയിൽ അതിന്റെ ധർമ്മമാണ് ഇവിടെ നിറവേറ്റിയത്.

എന്നാൽ, യാതൊരു തത്വതീക്ഷയുമില്ലാതെ ഇരുട്ടി വെളുക്കുമ്പോൾ മുന്നണി മാറുവാൻ പോലും മടിയില്ലാത്ത എൻ കെ പ്രേമചന്ദ്രൻ എം പി യുടെ വർഗീയ താൽപര്യങ്ങൾ എല്ലാവർക്കും അറിവുള്ളതാണ്. ആർഎസ്എസ് വിരോധം പ്രകടിപ്പിച്ച് ന്യൂനപക്ഷ പ്രീണനമാണ് അദ്ദേഹം ഇതിലൂടെ ലക്ഷ്യമിടുന്നത്. മുമ്പ്, ശ്രീ. എൻ കെ പ്രേമചന്ദ്രൻ എം പി ഭരണത്തിലും പ്രതിപക്ഷത്തുമുണ്ടായിരുന്ന പല സന്ദർഭങ്ങളിലും സമാനമായ രീതിയിൽ പൂജവെയ്പിന് അധിക അവധി നൽകിയ ചരിത്രം അദ്ദേഹം മറന്നതാവാനിടയില്ല. ചാന്ദ്ര സംബന്ധിയായ ഇതര മത വിശ്വാസികളുടെ വിശേഷങ്ങൾക്കും ഇത്തരത്തിൽ അധിക അവധി നൽകിയിട്ടുള്ളത് അദ്ദേഹത്തിന് അറിയാത്ത സംഗതിയല്ല. ഗ്രന്ഥങ്ങൾ പൂജവെച്ചശേഷം, വിദ്യാലയങ്ങൾക്ക് അവധി നൽകാതെ പഠനം നടക്കണമെന്നാണോ അദ്ദേഹം ആഗ്രഹിക്കുന്നതെന്ന് വ്യക്തമാക്കണം”.

ദേശീയ അധ്യാപക പരിഷത്ത് (എൻ ടി യു) സംസ്ഥാന പ്രസിഡൻറ് പിഎസ് ഗോപകുമാർ പ്രസ്താവിച്ചു.

Tags: VidyarambhamDurgashtamiNavarathri 2024
ShareTweetSendShare

More News from this section

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

Latest News

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies