സിറിയയിൽ തീവ്രവാദ കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം നടത്തി ഇസ്രായേൽ; ഹസൻ നസ്‌റല്ലയുടെ മരുമകൻ കൊല്ലപ്പെട്ടതായി റിപ്പോർട്ട്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

സിറിയയിൽ തീവ്രവാദ കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം നടത്തി ഇസ്രായേൽ; ഹസൻ നസ്‌റല്ലയുടെ മരുമകൻ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 3, 2024, 07:16 am IST
Facebook
Twitter
WhatsAppTelegram

ടെൽഅവീവ്: ഡമാസ്‌കസിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഹസൻ നസ്‌റല്ലയുടെ മരുമകൻ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. സിറിയൻ ഒബ്സർവേറ്ററി ഫോർ ഹ്യൂമൻ റൈറ്റ്സ് എന്ന എൻജിഒ ആണ് ഈ വിവരം പുറത്ത് വിട്ടത്. കഴിഞ്ഞ ആഴ്ച ബെയ്‌റൂട്ടിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിലാണ് ഹിസ്ബുള്ള തലവൻ ഹസൻ നസ്‌റല്ല കൊല്ലപ്പെടുന്നത്.

ദമാസ്‌കസിലെ മാസെ ജില്ലയിൽ ഒരു റസിഡൻഷ്യൽ അപ്പാർട്‌മെന്റിൽ ഇസ്രായേൽ സേന നടത്തിയ ആക്രമണത്തിൽ ഹസൻ നസ്‌റല്ലയുടെ മരുമകൻ ഹസൻ ജാഫർ അൽ ഖാസിർ ഉൾപ്പെടെ രണ്ട് പേർ കൊല്ലപ്പെട്ടതായാണ് വിവരം. ഹിസ്ബുള്ള ഭീകരരുമായി അടുത്ത ബന്ധമുള്ള ചില വൃത്തങ്ങളും ഈ വിവരം സ്ഥിരീകരിച്ചതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

അതേസമയം ഇന്ന് പുലർച്ചെയോടെ ഹിസ്ബുള്ളയ്‌ക്കെതിരായ ആക്രമണം ഇസ്രായേൽ സേന വീണ്ടും കടുപ്പിച്ചിരിക്കുകയാണ്. ഇറാനിൽ നിന്ന് വ്യോമാക്രമണമുണ്ടായതിന് ഏതാനും മണിക്കൂറുകൾക്ക് ശേഷമാണ് ഹിസ്ബുള്ള ഭീകരർക്കെതിരെ ഇസ്രായേൽ വീണ്ടും ആക്രമണം ശക്തമാക്കിയത്. ബെയ്‌റൂട്ടിൽ നടത്തിയ ബോംബ് ആക്രമണത്തിൽ ആറ് പേർ കൊല്ലപ്പെട്ടതായാണ് വിവരം. ഇസ്രായേലുമായി കരയുദ്ധം ആരംഭിച്ചതായും, അതിർത്തി മേഖലയിലെ മറൂൺ എൽ റാസിൽ മൂന്ന് ഇസ്രായേലി യുദ്ധടാങ്കുകൾ തകർത്തതായും ഹിസ്ബുള്ള അവകാശപ്പെട്ടു.

ഹിസ്ബുള്ള തലവൻ ഹസൻ നസ്രല്ല കൊല്ലപ്പെട്ടതിന് പ്രതികാരമായിട്ടാണ് ഇറാൻ ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തിയത്. പ്രകോപനം ഒഴിവാക്കുന്നതിന്റെ ഭാഗമായി ആക്രമണം നിർത്തിവയ്‌ക്കുകയാണെന്ന് ഇറാൻ പറഞ്ഞുവെങ്കിലും, ശക്തമായ തിരിച്ചടി നൽകുമെന്ന് ഇസ്രായേലും അമേരിക്കയും പ്രഖ്യാപിച്ചിട്ടുണ്ട്. ഇറാനെതിരെ ഉപരോധങ്ങൾ കടുപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ജോ ബൈഡൻ ജി7 നേതാക്കളുമായി ബന്ധപ്പെട്ടിട്ടുണ്ട്. ആക്രമണത്തെ ജി7 രാജ്യങ്ങൾ ശക്തമായി അപലപിച്ചതായി വൈറ്റ് ഹൗസും പ്രസ്താവന ഇറക്കിയിട്ടുണ്ട്.

Tags: syriaHassan NasrallahSon-In-Law KilledIsraeli Strike
Share
Tweet
SendShare

More News from this section

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

അമേരിക്കയിലെ സ്കൂളിൽ വെടിവെപ്പ്; മൂന്ന് കുട്ടികളടക്കം അഞ്ച് മരണം, അക്രമി കൊല്ലപ്പെട്ടതായി സൂചന

AKCAF അസോസിയേഷന്റെ ദുബായിലെ ഓണാഘോഷ വേദിയിൽ അഞ്ചു ശ്രീകണ്ഠന് ‘മലയാളി മങ്ക 2026’ കിരീടം

Latest News

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies