നടി സാമന്തയുടെയും നാഗ ചൈതന്യയുടെയും വിവാഹമോചനവുമായി ബന്ധപ്പെട്ട് തെലങ്കാന മന്ത്രി കൊണ്ട സുരേഖയുടെ പ്രതികരണത്തിൽ പ്രതികരിച്ച് നടി ഖുശ്ബു സുന്ദർ. സാമന്തയുടെ വ്യക്തി ജീവിതം രാഷ്‌ട്രീയത്തിലേക്ക് വലിച്ചിഴച്ചതിൽ മന്ത്രി മാപ്പ് പറയണമെന്നും തെറ്റായ പ്രസ്താവനകൾ നടത്തി സാമന്തയെ അപകീർത്തിപ്പെടുത്താനാണ് സുരേഖ ശ്രമിച്ചതെന്നും ഖുശ്ബു എക്‌സിലൂടെ തുറന്നടിച്ചു.
” 2 മിനിറ്റ് ലഭിക്കുന്ന പ്രശസ്തിക്കായി യെല്ലോ ജേർണലിസത്തിൽ മുഴുകിയിരിക്കുന്നവരായിരിക്കും ഇത്തരത്തിൽ സംസാരിക്കുകയുള്ളൂവെന്നാണ് ഞാൻ കരുതിയത്. എന്നാൽ അങ്ങനെയല്ലെന്ന് എനിക്ക് മനസിലായി. മന്ത്രി കൊണ്ട സുരേഖയുടെ പ്രസ്താവന സ്ത്രീത്വത്തിന് തികഞ്ഞ അപമാനമാണ്. ഉത്തരവാദിത്വത്തിലിരിക്കുന്ന ഒരാൾക്ക് ഇത്രയും തരംതാണ രീതിയിൽ പ്രസ്താവനകൾ നടത്താൻ സാധിക്കില്ല.”- ഖുശ്ബു പറഞ്ഞു.
സിനിമാ ലോകം ഇത്തരം ദുരുപയോഗങ്ങൾക്ക് ഇനിയും മൂക കാഴ്ചക്കാരായിരിക്കില്ല. ഇത്തരം അടിസ്ഥാനരഹിതവും തെറ്റിദ്ധാരണ പരത്തുന്നതുമായ ആരോപണങ്ങൾ നടത്തിയ നിങ്ങൾ മാപ്പ് പറയണം. ഇന്ത്യയിലെ ജനാധിപത്യം വൺവേ ട്രാഫിക്കല്ലെന്ന് നിങ്ങൾ മനസിലാക്കണമെന്നും ഖുശ്ബു കൂട്ടിച്ചേർത്തു.
I thought it was only those who need 2 minute fame and indulge in yellow journalism speak this language. But here, I see an absolute disgrace to womanhood. Konda Surekha garu, I am sure some values were instilled in you. Where have they flown out of the window? A person in a…
— KhushbuSundar (@khushsundar) October 2, 2024
കഴിഞ്ഞ ദിവസമാണ് വിവാദ പരാമർശവുമായി കൊണ്ട സുരേഖ രംഗത്തെത്തിയത്. സിനിമാ മേഖലയിൽ നിന്ന് നടിമാർ മാറി നിൽക്കുന്നതിന് കാരണം കെ.ടി രാമ റാവു ആണെന്നായിരുന്നു മന്ത്രിയുടെ വിവാദ പരാമർശം. നാഗചൈതന്യയും സാമന്തയും വേർപിരിഞ്ഞതിന് പിന്നിൽ കെടിആറാണെന്നും അവർ പറഞ്ഞു. നടിമാർ സിനിമാ മേഖല വിട്ടുപോകുന്നതും പെട്ടെന്ന് വിവാഹം കഴിക്കുന്നതും കെടിആർ കാരണമാണെന്നും കൊണ്ട സുരേഖ ആരോപിച്ചിരുന്നു.
പരാമർശം വിവാദമായതോടെ സാമന്തയും മന്ത്രിക്കെതിരെ രംഗത്തെത്തിയിരുന്നു. തന്റെ വ്യക്തി ജീവിതം രാഷ്‌ട്രീയത്തിന് വിനിയോഗിക്കരുതെന്ന് സാമന്ത പ്രതികരിച്ചു. തെറ്റായ പ്രസ്താവന നടത്തിയതിൽ മാപ്പ് പറയണമെന്നും അവർ പറഞ്ഞു.















