മൈസൂർ ദസറ ആഘോഷത്തിന് തിരി തെളിഞ്ഞു; കൊട്ടാര നഗരിയിൽ ഇനി പത്ത് ദിവസം ഉത്സവരാവുകൾ; ജംബോ സവാരി ഒക്ടോബർ 12 ശനിയാഴ്ച നടക്കും
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

മൈസൂർ ദസറ ആഘോഷത്തിന് തിരി തെളിഞ്ഞു; കൊട്ടാര നഗരിയിൽ ഇനി പത്ത് ദിവസം ഉത്സവരാവുകൾ; ജംബോ സവാരി ഒക്ടോബർ 12 ശനിയാഴ്ച നടക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 3, 2024, 12:17 pm IST
FacebookTwitterWhatsAppTelegram

മൈസൂരു: പത്തുദിവസത്തെ ലോകപ്രശസ്ത ദസറ ആഘോഷത്തിന് കൊട്ടാരനഗരമായ മൈസൂരു ഒരുങ്ങി. ഒക്‌ടോബർ മൂന്നിന് രാവിലെ 9-15നും 9-45നും ഇടയിലുള്ള വൃശ്ചിക ലഗ്നത്തിൽ ചാമുണ്ഡി ഹിൽസിലെ ചാമുണ്ഡേശ്വരി ക്ഷേത്ര പരിസരത്ത് സാഹിത്യകാരൻ എച്ച്. നാഗരാജയ്യ നാദദേവതയായ ചാമുണ്ഡേശ്വരിക്ക് പുഷ്പങ്ങൾ സമർപ്പിച്ച് ദസറ ഉദ്ഘാടനം ചെയ്തു . മുഖ്യമന്ത്രി സിദ്ധരാമയ്യയും നിരവധി മന്ത്രിമാരും മുതിർന്ന ഉദ്യോഗസ്ഥരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

മൈസൂരിന്റെ പരമ്പരാഗതമായ ആഘോഷമായ ദസറ അല്ലെങ്കിൽ നവരാത്രി ആഘോഷങ്ങൾക്കായി നഗരമൊട്ടാകെ വൈദ്യുത വിളക്കുകൾ കൊണ്ട് അലങ്കരിക്കപ്പെട്ടിരിക്കുന്നു. ഇക്കാലയളവിൽ മൈസൂർ നിരവധി മതപരവും സാംസ്കാരികവുമായ പരിപാടികൾക്ക് ആതിഥേയത്വം വഹിക്കുന്നുണ്ട് . സംസ്ഥാനത്തെ ഏറ്റവും വലുതും പ്രധാനപ്പെട്ടതുമായ ഉത്സവങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്ന ദസറ അന്നത്തെ മൈസൂർ രാജവംശത്തിലെ രാജാക്കന്മാരുടെ നേതൃത്വത്തിൽ ജനങ്ങളുടെ ഉത്സവമായി വളർന്നതാണ്. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനും റിപ്പബ്ലിക്കിനും ശേഷം കർണാടകയിൽ പാരമ്പര്യങ്ങൾ തുടർന്നുകൊണ്ട് ഇപ്പോഴും ഇത് ആഘോഷിക്കുന്നു.

നാടൻ കലാരൂപങ്ങൾക്കൊപ്പം കർണാടകയുടെ സാംസ്കാരിക പൈതൃകവും ഒരുപോലെ പ്രദർശിപ്പിക്കുന്ന 10 ദിവസത്തെ ദസറ ഉത്സവം ധാരാളം ആളുകളെയും വിനോദസഞ്ചാരികളെയും ആകർഷിക്കുന്നുണ്ട്. ഈ സമയത്ത് മൈസൂരിലെ കൊട്ടാരം, പ്രധാന തെരുവുകൾ, സർക്കിളുകൾ, കെട്ടിടങ്ങൾ എന്നിവ “ദീപാലങ്കരത്താൽ ” മിന്നിത്തിളങ്ങും.കർണാടകയുടെ സമ്പന്നമായ സംസ്കാരവും പാരമ്പര്യവും പ്രതിഫലിപ്പിക്കുന്നതും രാജകുടുംബത്തിന്റെ മഹത്വത്തെ അനുസ്മരിക്കുന്നതുമായ മഹത്തായ ആഘോഷമാണ് ‘നാദ ഹബ്ബ’.

സംസ്ഥാനത്തുടനീളമുള്ള 508 ട്രൂപ്പുകളിൽ നിന്നുള്ള കലാകാരന്മാർ ഉൾപ്പെടെ 6,500 ഓളം കലാകാരന്മാർ ഇത്തവണ ദസറയിൽ 11 ഓളം വ്യത്യസ്ത വേദികളിൽ കലാപരിപാടികൾ അവതരിപ്പിക്കും.

പ്രസിദ്ധമായ ദസറ ജംബോ സവാരി ഘോഷയാത്രയിൽ നിരവധി ആളുകൾ പങ്കെടുക്കുന്നു. എന്നാൽ, ഈ വർഷം എയർ ഷോ ഉണ്ടാകില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. നവരാത്രിയോട് അനുബന്ധിച്ച് മൈസൂരിലെയും പരിസര പ്രദേശങ്ങളിലെയും വീടുകളിൽ പാവ അലങ്കാരം ഉൾപ്പെടെയുള്ള ചടങ്ങുകൾ നടക്കും.

മൈസൂർ കൊട്ടാരത്തിൽ, രാജകുടുംബം അവരുടെ പാരമ്പര്യമനുസരിച്ച് ദസറ ആഘോഷിക്കുന്നു. മൈസൂർ രാജകുടുംബത്തിന്റെ പിൻഗാമിയായ യദുവീർ കൃഷ്ണദത്ത ചാമരാജ വോഡയാർ, വേദ സ്തുതികളുടെയും മന്ത്രോച്ചാരണങ്ങളുടെയും ഇടയിൽ രത്നങ്ങൾ പതിച്ച സിംഹാസനത്തിൽ കയറി പ്രഭയ ദർബാർ (സ്വകാര്യ ദർബാർ) നടത്തുന്നു.

നവരാത്രിയുടെ പത്താം ദിവസമായ വിജയദശമിയിലെ ലോകപ്രശസ്തമായ ജാംബോ സവാരിയാണ് പ്രധാന ആകർഷണം. ചാമുണ്ഡേശ്വരി ദേവിയുടെ വിഗ്രഹം അഭിമന്യു എന്ന ആനയാണ് ബന്നിമണ്ഡപത്തിലെത്തിക്കുക. അഭിമന്യുവിന് മറ്റ് ആനകളും അകമ്പടിയാകും. ജംബോ സവാരി ഒക്ടോബർ 12 ശനിയാഴ്ച നടക്കും.

കൂടാതെ ഭക്ഷ്യമേള, ഫല-പുഷ്പ പ്രദർശനം, സാംസ്കാരിക പരിപാടികൾ, കർഷക ദസറ, വനിതാ ദസറ, യുവ ദസറ, കുട്ടികളുടെ ദസറ, കവിയരങ്ങ് എന്നിവയും നടക്കും. സംസ്ഥാന-ദേശീയ തലങ്ങളിലെ പ്രശസ്തരായ കലാകാരന്മാരുടെ കലാപരിപാടികൾക്ക് പ്രധാന വേദിയാകും അംബാവിലാസ കൊട്ടാരത്തിന് മുന്നിൽ നടക്കുന്ന സാംസ്കാരിക പരിപാടികളാണ് മറ്റൊരു പ്രധാന ആകർഷണം.

Tags: Mysuru DasaraNavarathri 2024
ShareTweetSendShare

More News from this section

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

Latest News

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies