തിരുവനന്തപുരം : പൂജവയ്പ് ഒക്ടോബർ 10 ന് ആയതിനാൽ, ഒക്ടോബർ 11 വെള്ളിയാഴ്ച സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകണമെന്നാവശ്യപ്പെട്ട് ഉന്നത വിദ്യാഭ്യാസ അധ്യാപക സംഘ് (ഉവാസ്- കേരളം) സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോക്ടർ ലക്ഷ്മി വിജയൻ ഉൾപ്പെടെയുള്ള നേതാക്കൾ സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീമതി ആർ ബിന്ദുവിന് നിവേദനം നൽകി.
ഇതും വായിക്കുക
പൂജവയ്പ്പിന് അവധി നൽകിയത് ഭൂരിപക്ഷ വർഗീയതയെ പ്രീണിപ്പിക്കാനെന്ന് എൻ കെ പ്രേമചന്ദ്രൻ; വൻ പ്രതിഷേധം
സർക്കാർ കലണ്ടറിൽ ഉൾപ്പെടെ ഒക്ടോബർ 10 ന് പൂജവെയ്പ് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും 11ന് അവധി പ്രഖ്യാപിച്ചിരുന്നില്ല . ദേശീയ അധ്യാപക പരിഷത്ത് വി ശിവൻ കുട്ടിക്ക് നിവേദനം സമർപ്പിച്ചതിനെ തുടർന്ന് സ്‌കൂളുകൾക്ക് അവധി നൽകുകയായിരുന്നു. അപ്പോഴും കോളജുകൾക്ക് അവധി നൽകിയില്ല. തുടർന്നാണ് ആർ ബിന്ദുവിന് ഉവാസ് ഇക്കാര്യം ആവശ്യപ്പെട്ടു കൊണ്ട് നിവേദനം നൽകിയത്.
ഈ വർഷത്തെ സവിശേഷ സാഹചര്യത്തിൽ മുൻകാലങ്ങളിൽ ചെയ്തിട്ടുള്ളതുപോലെ ഒക്ടോബർ 10 വെള്ളിയാഴ്ച അവധി അനുവദിക്കണമെന്ന് ഉന്നത വിദ്യാഭ്യാസ അധ്യാപക സംഘ് (ഉവാസ്- കേരളം) ആവശ്യപ്പെട്ടു.















