ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള തിരച്ചിലിനിടെ മാധ്യമ ശദ്ധ പിടിച്ചുപറ്റിയ ആളായിരുന്നു മനാഫ്. അർജുന് വേണ്ടി തിരച്ചിൽ നടത്തിയതിന്റെ പേരിൽ ചില മാധ്യമങ്ങളടക്കം കേരളത്തിന്റെ നന്മയുടെ മരമായി മനാഫിനെ ഉയർത്തി കാണിച്ചിരുന്നു. എന്നാൽ കഴിഞ്ഞദിവസം മനാഫിന്റെ തട്ടിപ്പുകൾ തുറന്നുകാട്ടിക്കൊണ്ട് അർജുന്റെ കുടുംബം തന്നെ രംഗത്ത് വന്നു. ഇതോടെ അർജുന്റെ കുടുംബത്തിനെതിരെ ഒരു വിഭാഗം സംഘടിതമായി സൈബർ ആക്രമണവും അഴിച്ചുവിട്ടു. ഇതിനിടെയാണ് തനിക്കെതിരെ ആരോപണം കടുത്തതോടെ ന്യായ വാദങ്ങളുമായി മനാഫും രംഗത്തെത്തിയത്. അർജുന്റെ മകന് രണ്ടായിരം രൂപ കൊടുത്തു എന്ന ആരോപണത്തിലും മനാഫ് ന്യായീകരണം നടത്തി.
“രണ്ടായിരം രൂപ ഞാൻ കൊടുത്തു എന്നതാണ് ഒരു ആരോപണം. അതായത് നമ്മുടെ ഒരു ആത്മീയ നേതാവ് എന്റെ വീട്ടിൽ വന്ന് അർജുന്റെ വീട് കാണണമെന്ന് പറഞ്ഞപ്പോൾ ഞാൻ കൊണ്ടുപോയി. ഇതുവരെ വേറെ ഒരാളെയും ഞാൻ അർജുന്റെ വീട്ടിലേക്ക് കൊണ്ടുപോയിട്ടില്ല. പക്ഷേ ഞാൻ ബഹുമാനിക്കുന്ന എന്റെ ഉസ്താദിനെ ആ വീട്ടിലേക്ക് കൊണ്ടുപോയി”.
“ഉസ്താദിന്റെ ഒരു സന്തോഷത്തിന് പണം കൊടുത്തതാണ്. ആ പണം കൊടുത്തത് അവർക്ക് ഇഷ്ടപ്പെട്ടില്ല. നമ്മുടെ പ്രായമുള്ള ആളുകൾ തരുന്നതായി കണ്ടാൽ മതി. നമുക്ക് അദ്ദേഹം ഉസ്താദ് ആണെങ്കിൽ അവർക്ക് ഒരു അപ്പൂപ്പനായി കണ്ടാൽ മതി. ഒരു അപ്പൂപ്പൻ പണം പോക്കറ്റിൽ ഇട്ടു കൊടുത്തതായി കണ്ടാൽ മതി. അതിന് ഇത്ര പ്രശ്നമാക്കേണ്ട കാര്യമൊന്നുമില്ല”-എന്നാണ് മനാഫ് മാധ്യമങ്ങളോട് പറഞ്ഞത്.