ആടുജീവിതത്തിലെ ഹക്കിം എന്ന കഥാപാത്രത്തെ അനശ്വരമാക്കിയ കെ.ആർ.ഗോകുൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ മ്ലേച്ചന്റെ ചിത്രീകരണൺ ആരംഭിച്ചു. വിനോദ് രാമൻ നായർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗിന് കാക്കനാട് യൂത്ത് ഹോസ്റ്റലിൽ നടന്ന ചടങ്ങിൽ ഉമാതോമസ് എം.എൽ.എയാണ് ഭദ്രദീപം കൊളത്തി തുടക്കമിട്ടത്.മേപ്പാട് ശങ്കരൻനമ്പൂതിരി സ്വിച്ചോൺ കർമ്മവും. കെ. ആർ. ഗോകുൽ ഫസ്റ്റ് ക്ലാപ്പും നൽകി.
എം.പത്മകുമാർ. ഗുരു സോമസുന്ദരം. ഹരീഷ് കണാരൻ, ഗായത്രി സതീഷ്, ആമി, എന്നിവർ സംസാരിച്ചു.സ്പുട്നിക് ഫിലിംസിന്റെ ബാനറിൽ സിൻജോ ഒറ്റത്തൈക്കൽ, അഭിനയ് ബഹുരു പി, പ്രദുൽഹെ ലോഡ്, വിനോദ് രാമൻ നായർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
ഗോളം ഫെയിം ഗായത്രി സതീഷ് ആണു നായിക. ഗുരു സോമസുന്ദരം ഹരീഷ് കണാരൻ, കലാഭവൻ ഷാജോൺ, ആശാ ശരത്ത്, ശ്രുതി ജയ്ൻ, ആദിൽ ഇബ്രാഹിം, അജീഷ് ജോസ്, ഫൈസൽ. ശ്രീകാന്ത്,പൊന്നമ്മ ബാബു, ആമി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.സംഭാഷണം – യതീഷ് ശിവനന്ദൻ,ഗാനങ്ങൾ കൈതപ്രം,സന്തോഷ് വർമ്മ,ശ്രീജിത്ത് കഞ്ചിരാ മുക്ക്. സംഗീതം – അഭിനയ് ബഹുരൂപി, മോഹിത് ‘ഛായാഗ്രഹണം – പ്രദിപ് നായർ,എഡിറ്റിംഗ് – സുനിൽ.എസ്. പിള്ള.















