ഒപ്റ്റിക്കൽ ഇല്യൂഷൻ പസിലുകൾക്ക് മുന്നിൽ മണിക്കൂറുകളോളം ഇരുന്ന് സമയം ചെലവഴിച്ച് ഉത്തരം കണ്ടെത്താൻ ഇഷ്ടപ്പെടുന്ന വലിയൊരു വിഭാഗമാളുകളാണ് ഓൺലൈൻ ലോകത്തുള്ളത്. സെക്കൻഡുകൾക്കുള്ളിൽ ഉത്തരം കണ്ടെത്തുന്നവരും മണിക്കൂറുകളെടുത്ത് പസിൽ സോൾവ് ചെയ്യുന്നവരും ഇക്കൂട്ടത്തിലുണ്ട്. കടുകട്ടിയായ ചില പസിലുകൾ ഇന്റർനെറ്റിൽ സെൻസേഷനായി മാറുന്നതും പതിവാണ്. അത്തരമൊരു ഇല്യൂഷൻ ചിത്രമാണ് ചുവടെ നൽകുന്നത്.
പൈൻമരങ്ങൾക്കിടയിൽ സ്ഥിതിചെയ്യുന്ന ഒരു കുടിലിന്റെ ചിത്രമാണിത്. മരങ്ങളും കുടിലും കൂടാതെ ഒരു ‘കരടി’ കൂടി ഈ ചിത്രത്തിലുണ്ട്. മിനിറ്റുകൾക്കുള്ളിൽ ആ കരടിയെ കണ്ടെത്താൻ സാധിക്കുമോയെന്നതാണ് ചോദ്യം.
ഒളിഞ്ഞിരിക്കുന്ന കരടിയെ കണ്ടെത്താൻ പഠിച്ചപണി പതിനെട്ടും നോക്കി പരാജയപ്പെട്ടവർക്ക് ഒരു സൂചന നൽകാം. ചിത്രത്തിന്റെ മുകൾ ഭാഗമാണ് നിരീക്ഷിക്കേണ്ടത്. അതായത് കുടിൽ സ്ഥിതിചെയ്യുന്നതിന്റെ മുകളിലേക്ക്.. ഇവിടെ ശ്രദ്ധകേന്ദ്രീകരിച്ചാൽ കരടിയെ കണ്ടെത്താൻ കഴിയും.
ഈ സൂചന പ്രകാരം ചിത്രത്തിലേക്ക് നോക്കുന്നവർക്ക് എളുപ്പത്തിൽ ഉത്തരം കണ്ടെത്താം. എന്നാൽ ഇനിയും ഉത്തരം ലഭിക്കാത്തവർ താഴെ നൽകിയിരിക്കുന്ന ചിത്രത്തിലേക്ക് നോക്കൂ..
യഥാർത്ഥ കരടിയല്ല, മറിച്ച് മരത്തിന്റെ ചില്ലകൾ കരടിയുടെ രൂപത്തിൽ നിൽക്കുന്നു എന്നുള്ളതുകൊണ്ടാണ് ഉത്തരം കണ്ടെത്താൻ പ്രയാസപ്പെട്ടത്. സങ്കീർണമായ ഇത്തരം ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങളുടെ ഉത്തരം കണ്ടെത്താൻ ശ്രമിക്കുന്നത് വഴി നമ്മുടെ നിരീക്ഷണപാടവം വർദ്ധിപ്പിക്കാനും തലച്ചോറിന്റെ പ്രവർത്തനത്തെ ഉത്തേജിപ്പിക്കാനും സാധിക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. അതിനാൽ ഇല്യൂഷൻ ചിത്രങ്ങൾ കണ്ടാൽ വിട്ടുകളയേണ്ട, അൽപം സമയം പോയാലും അതുവെറുതെയാകില്ല.