ടിവി സീരിയൽ താരം വർധിനി യെല്ലാരേമാട്ട് എന്ന വീണയുടെ വീട്ടിൽ കാമുകനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. 25-കാരനായ ദളിത് യുവാവാണ് മരിച്ചത്. ബെംഗളൂരുവിലെ മാണ്ഡി ലേ ഔട്ടിലെ സികെ പാളയിലാണ് സംഭവം. നടിയുടെ ശല്യം സഹിക്കവയ്യാതെയാണ് യുവാവ് ജീവനൊടുക്കിയതെന്ന് ബന്ധുക്കൾ ആരോപിച്ചു. അവനെ അവൾ വിവാഹത്തിന് നിർബന്ധിച്ചിരുന്നതായി അവർ പറഞ്ഞു. മരിച്ച മദൻ ഒരു ഇവൻ്റ് മാനേജ്മെന്റ് കമ്പനിയിലെ ജീവനക്കാരനായിരുന്നു. ഒരുവർഷമായി ഇവർ ലിവിൻ റിലേഷനിലാണ്. വിവാഹത്തിന് നിർബന്ധിച്ചിരുന്ന യുവതി അവനെ ഭീഷണിപ്പെടുത്താൻ കൈത്തണ്ടയിൽ മുറിവേൽപ്പിക്കുകയും ചെയ്തിരുന്നു. യുവാവിന്റെ വീട്ടിലെത്തിയാണ് അവർ സ്വന്തമായി മുറിവേൽപ്പിച്ചത്.
ഇവരുടെ മുറിയിൽ നിന്ന് ബ്രീസർ ബോട്ടിലുകൾ പൊലീസ് കണ്ടെത്തി. ടോയ്ലെറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. 112ലാണ് നടി പൊലീസിനെ വിവരം അറിയിച്ചത്. മദന്റെ കാലുകൾ തറയിൽ തട്ടിയിരുന്നതിനാൽ യുവാവ് ജീവനോടെയുണ്ടെന്നാണ് താൻ വിശ്വസിച്ചിരുന്നതെന്ന് നടി പറഞ്ഞതായി പൊലീസ് അറിയിച്ചു. വീട്ടിൽ ഒരു പാർട്ടി നടത്തിയിരുന്നുവെന്നും മദൻ പോയെന്നാണ് കരുതിയതെന്നും അവർ മാെഴിനൽകി. 8.30നാണ് മൃതദേഹം കാണുന്നതെന്നും നടി പറഞ്ഞു.
ഒരു സീരിയൽ സെറ്റിൽ വച്ചാണ് ഇരുവരും പ്രണയത്തിലായത്. ആ സമയത്ത് നടിക്ക് മറ്റൊരു റിലേഷനുണ്ടായിരുന്നു. ഇവരുടെ ദൂതനായിരുന്ന മദൻ പിന്നീട് വീണയുടെ കാമുകനാവുകയായിരുന്നു. നേരത്തെ ഇരുവരും ചേർന്ന് വീണയുടെ മുൻ കാമുകനെ കൊലപ്പെടുത്താൻ ശ്രമിച്ചതിന് കേസെടുത്തിരുന്നു.
















