അനാഥ പെൺകുട്ടികൾ ഹറാമാണെന്ന് വിവാദ ഇസ്ലാമിക പ്രഭാഷകൻ സാക്കിർ നായിക്ക്. പാക് സന്ദർശനത്തിനിടെ നടന്ന പരിപാടിയിലാണ് തീവ്ര മതപ്രഭാഷകന്റെ തനിനിറം പുറത്ത് വന്നത്. പാകിസ്താനിൽ ഓടിനടന്ന് പരിപാടി ചെയ്യുന്ന സാക്കീർ അനാഥാലയത്തിൽ നടന്ന പരിപാടിയിലും അതിഥിയായി പങ്കെടുത്തിരുന്നു. ഇതിനിടെ സംഘാടകർ ഒരു കൂട്ടം അനാഥ പെൺകുട്ടികളെ സ്റ്റേജിലേക്ക് വിളിച്ചു. അനാഥ കുട്ടികൾ സ്റ്റേജിൽ എത്തുമ്പോൾ രൂക്ഷമായി പ്രതികരിക്കുന്ന സാക്കീറിന്റെ വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്.
രക്തബന്ധമില്ലാത്ത പെൺകുട്ടികൾ “ന-മഹ്‌റാം” ആണെന്നും അവരുമായി ഒരു തരത്തിലും ഇടപഴകില്ലെന്നും തനിക്ക് അവരെ പെൺമക്കൾ എന്ന് വിളിക്കാൻ കഴിയില്ലെന്നും ഇയാൾ പറയുന്നു. അനാഥരായ കുട്ടികളെ പിന്തുണയ്‌ക്കുന്ന പാക് സ്വീറ്റ് ഹോം ഫൗണ്ടേഷനാണ് പരിപാടി സംഘടിപ്പിച്ചത്. പെൺകുട്ടികൾ തന്റെ അടുത്തേക്ക് നടന്നുവരുമ്പോൾ സക്കീർ സ്റ്റേജിൽ നിന്ന് ഇറങ്ങി നടക്കുന്നത് വീഡിയോയിൽ കാണാം. കുട്ടികളെ ആദരിക്കുന്നതിനായി സംഘാടകൻ അവരെ സാക്കീറിന്റെ “പെൺമക്കൾ” എന്ന് വിശേഷിപ്പിച്ചു, ഇതും ഭീകരനെ ചൊടിപ്പിച്ചു.
വീഡിയോ വൈറലായതിന് പിന്നാലെ സാക്കീറിനെ ക്ഷണിച്ച് വരുത്തിയ പാക് സർക്കാരിനെതിരെ സോഷ്യൽ മീഡിയ ഒന്നാകെ രംഗത്ത് വന്നു. സാക്കിർ നായിക്ക് നാലാഴ്ച കൊണ്ട് മനസ്സിനെ മലിനമാക്കും. ഇയാളെ വിളിച്ച് വരുത്തി സൽക്കരിക്കുന്ന സർക്കാരിനെയാണ് തല്ലിയോടിക്കണ്ടത്, തുടങ്ങി നിരവധി പ്രതികരണങ്ങളാണ് വീഡിയോയ്‌ക്ക് താഴെ നിറയുന്നത്.
ഇതാദ്യമായല്ല ഇസ്‌ലാമിനെക്കുറിച്ചുള്ള തന്റെ തീവ്ര ചിന്തകളുടെ പേരിൽ സാക്കീർ നായിക്ക് വിവാദം സൃഷ്ടിക്കുന്നത്. 2016 മുതൽ സാക്കിറിനെതിരെ എൻഐഎ നിയമ നടപടി ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെ ഇയാൾ താമസം മലേഷ്യയിലേക്ക് മാറ്റിയിരുന്നു.