ഹിസ്ബുള്ള തലവൻ ഹസൻ നസ്രല്ലയെയും പ്രധാനകമാൻഡർമാരെയും വധിച്ചതിനുപിന്നാലെ ലെബനനിൽ കരയുദ്ധം ആരംഭിച്ചിരിക്കുകയാണ് ഇസ്രായേൽ . ഹിസ്ബുള്ള ഉൾപ്പെടെയുള്ള നിരവധി തീവ്രവാദ ഗ്രൂപ്പുകളുടെ ശക്തികേന്ദ്രമായ ലെബനൻ പതിറ്റാണ്ടുകൾക്ക് മുമ്പ് ക്രിസ്ത്യൻ രാജ്യമായിരുന്നു. പാർലമെൻ്റിൽ 60 ശതമാനം സീറ്റുകളും ക്രിസ്ത്യൻ നേതാക്കൾക്കായി സംവരണം ചെയ്യപ്പെട്ടിരുന്ന രാജ്യമാണിത്. പിന്നീട് ഈ രാജ്യം മുസ്ലീം ഭൂരിപക്ഷ രാജ്യമാക്കി മാറ്റപ്പെടുകയായിരുന്നു . നിലവിൽ ലെബനൻ ഒരു ഇസ്ലാമിക രാജ്യമാണ്.
തീവ്ര ഇസ്ലാമിക സംഘടനകളുടെ ആസ്ഥാനമായ ലെബനൻ, മതമൗലികവാദത്തിനും ജൂഡോ-ക്രിസ്ത്യാനികളോടുള്ള വിദ്വേഷത്തിനും പേരുകേട്ട നാടാണിന്ന് . എന്നാൽ ഏകദേശം അമ്പത് വർഷം മുമ്പ് ലെബനനിൽ മുസ്ലീം ജനസംഖ്യ 30 ശതമാനത്തിൽ താഴെയായിരുന്നു.
1920-ൽ ലെബനനിലെ ജനസംഖ്യയുടെ 70 മുതൽ 75 ശതമാനം വരെ ക്രിസ്ത്യാനികളായിരുന്നു. 1932 ലെ സെൻസസ് പ്രകാരം ലെബനനിൽ 7.85 ദശലക്ഷം പൗരന്മാരുണ്ടായിരുന്നു, അവരിൽ 55 ശതമാനം ക്രിസ്ത്യാനികളും 45 ശതമാനം മുസ്ലീങ്ങളും ആയിരുന്നു. എന്നാൽ 1943-ൽ ഫ്രാൻസിൽ നിന്ന് സ്വാതന്ത്ര്യം നേടിയ ശേഷം ജനസംഖ്യാ ഘടനയിൽ മാറ്റം വരാൻ തുടങ്ങി. പലസ്തീനിൽ നിന്നും സിറിയയിൽ നിന്നും ധാരാളം അഭയാർത്ഥികൾ രാജ്യത്തേക്ക് വരാൻ തുടങ്ങി.1970-കൾ വരെ, മിഡിൽ ഈസ്റ്റിൽ മുസ്ലീം അല്ലാത്ത ഒരേയൊരു രാജ്യം ലെബനനായിരുന്നു.
പ്രധാന സ്ഥാനങ്ങൾ വഹിക്കുന്നവരിൽ 60 ശതമാനവും ക്രിസ്ത്യാനികളായിരുന്നു. ഇക്കാര്യത്തിൽ മുസ്ലീം ജനതയിൽ അതൃപ്തി വളരാൻ തുടങ്ങി. തുല്യവിഹിതം വേണമെന്നായിരുന്നു അവരുടെ ആവശ്യം. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ, ഇവിടെ മതപരമായ സമവാക്യങ്ങൾ മാറാൻ തുടങ്ങി. മിഡിൽ ഈസ്റ്റിലെ ഏറ്റവും രക്തരൂക്ഷിതമായ സംഘർഷങ്ങളിലൊന്നായ ഈ യുദ്ധത്തിൽ ക്രിസ്ത്യാനികളും മുസ്ലീങ്ങളും ഏറ്റുമുട്ടി. എഴുപതുകൾ മുതൽ തൊണ്ണൂറുകൾ വരെ നീണ്ടുനിന്ന യുദ്ധത്തിൽ മതങ്ങളുമായി ബന്ധപ്പെട്ട രാഷ്‌ട്രീയ വിഭാഗങ്ങളും പങ്കാളികളായി.
സിറിയയും ഇറാഖും മുസ്ലീം ഗ്രൂപ്പുകൾക്കൊപ്പമുള്ളതുപോലെ, ഇസ്രായേൽ ക്രിസ്ത്യൻ ഗ്രൂപ്പുകൾക്ക് പിന്തുണ നൽകി. ഇക്കാലത്ത് ഹിസ്ബുള്ള, അൽ അമാൽ, മുസ്ലീം സോഷ്യലിസ്റ്റ് പാർട്ടി തുടങ്ങിയ നിരവധി തീവ്രവാദ ഗ്രൂപ്പുകൾ രൂപീകരിക്കപ്പെട്ടു.
തൊണ്ണൂറുകളുടെ തുടക്കത്തിൽ രാജ്യത്തെ നിരവധി മത-രാഷ്‌ട്രീയ ഗ്രൂപ്പുകൾ തമ്മിൽ ഒരു കരാറിലെത്തി. അതിന് കീഴിൽ രാജ്യത്തിന്റെ അധികാരത്തിൽ ഇരുവർക്കും തുല്യ പങ്കാളിത്തം ലഭിച്ചു. ഈ കരാർ പ്രകാരം രാഷ്‌ട്രപതി സ്ഥാനം ക്രിസ്ത്യാനികൾക്ക് സംവരണം ചെയ്തപ്പോൾ പ്രധാനമന്ത്രി സ്ഥാനം സുന്നി മുസ്ലീങ്ങൾക്കും സ്പീക്കർ സ്ഥാനം എല്ലായ്പ്പോഴും ഷിയാ മുസ്ലീങ്ങൾക്കും സംവരണം ചെയ്തു. സീറ്റ് വിതരണവും മതപരമായ അടിസ്ഥാനത്തിലാണ് നടത്തിയത്. എന്നാൽ 1958-ൽ മുസ്ലീം സമൂഹം കൂടുതൽ രാഷ്‌ട്രീയ അധികാരം അവകാശപ്പെടാൻ തുടങ്ങി.
ആഭ്യന്തരയുദ്ധത്തിനിടയിൽ, നിരവധി ക്രിസ്ത്യാനികൾ ലെബനൻ വിട്ട് പാശ്ചാത്യ രാജ്യങ്ങളിലേക്ക് കുടിയേറാൻ തുടങ്ങി. പിന്നീടുള്ള വർഷങ്ങളിലും ഈ കുടിയേറ്റം തുടർന്നു. യുദ്ധം അവസാനിച്ചതിന് ശേഷം, സിറിയ, ജോർദാൻ എന്നിവിടങ്ങളിൽ നിന്നുള്ള മുസ്ലീം അഭയാർത്ഥികളും ലെബനനിൽ വന്ന് സ്ഥിരതാമസമാക്കാൻ തുടങ്ങി. ഇപ്പോൾ അവിടെ രാഷ്‌ട്രീയ അധികാരവും മുസ്ലീം നേതാക്കളുടെ കൈകളിലാണ്
ആഭ്യന്തരയുദ്ധത്തിൽ ഒരുലക്ഷം ക്രിസ്ത്യാനികൾ കൊല്ലപ്പെടുകയും ഏകദേശം ഒരു ദശലക്ഷം ക്രിസ്ത്യാനികൾ രാജ്യം വിട്ട് പലായനം ചെയ്യുകയും ചെയ്തു. രാജ്യത്ത് ആഭ്യന്തരയുദ്ധം ആരംഭിച്ചപ്പോൾ 50 ശതമാനം ക്രിസ്ത്യാനികളും 37 ശതമാനം മുസ്ലീങ്ങളും ഉണ്ടായിരുന്നു, ആഭ്യന്തരയുദ്ധം അവസാനിച്ചതിന് ശേഷം 47 ശതമാനം ക്രിസ്ത്യാനികളും 53 ശതമാനം മുസ്ലീങ്ങളും ഉണ്ടായിരുന്നു. നിലവിൽ ലെബനനിൽ 30 ശതമാനത്തോളം ക്രിസ്ത്യാനികളാണ്. അതേസമയം മുസ്ലീങ്ങളുടെ എണ്ണം 70 ശതമാനമാണ്















