തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ സീലിംഗ് പൊളിഞ്ഞു വീണ് ജീവനക്കാരന് പരിക്ക്. അഡീഷണൽ സെക്രട്ടറിയായ അജി ഫിലിപ്പിനാണ് പരിക്കേറ്റത്. ട്യൂബ് ലൈറ്റുകൾ ഉൾപ്പെടെ തലയിൽ വീഴുകയായിരുന്നു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അധികൃതർ പറഞ്ഞു.
ഇന്ന് ഉച്ചയ്‌ക്ക് ദർബാർ ഹാൾ കെട്ടിടത്തിലെ ഓഫീസ് സീലിംഗ് ആണ് തകർന്നു വീണത്. ഒരു ഭാഗം പൂർണമായി പൊളിഞ്ഞു വീഴുകയായിരുന്നു. കൃത്യമായി അറ്റകുറ്റ പണികൾ നടത്താത്ത കാലപഴക്കം ചെന്ന സീലിംഗായിരുന്നുവെന്ന് ജീവനക്കാർ പറഞ്ഞു. സംഭവ സമയത്ത് അജി ഫിലിപ്പ് മാത്രമായിരുന്നു ഓഫീസിലുണ്ടായത്.
ട്യൂബ് ലൈറ്റ് ഉൾപ്പെടെ അജി ഫിലിപ്പിന്റെ ശരീരത്തിലേക്ക് പതിച്ചു. ഇയാളുടെ തലയ്‌ക്കാണ് പരിക്കേറ്റത്. മറ്റ് ജീവനക്കാർക്ക് പരിക്കേറ്റിട്ടില്ലെന്നും എല്ലാവരെയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയതായും അധികൃതർ പറഞ്ഞു.















