ടെലിവിഷൻ താരം മഹിവിജിനെ മുംബൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപരിചിതൻ എന്ന മമ്മൂട്ടി ചിത്രത്തിലൂടെ മലയാളികൾക്ക് പരിചതയായ നടിയാണ് മഹി വിജ്. മിനി സ്ക്രീൻ താരമായ അവരെ ചിക്കൻഗുനിയയെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ നിന്നുള്ള ഒരു വീഡിയോ നടി പങ്കുവച്ചിരുന്നു. ഇതോടെയാണ് അവർ ആശുപത്രിയിലാണെന്ന കാര്യം പുറത്തുവന്നത്.
ആഴ്ചകൾക്ക് മുൻപ് അവശനായ പിതാവിനെ പരിചരിക്കുന്നൊരു നടി പങ്കുവച്ചിരുന്നു. ഇതിൽ നടി പിതാവിനെ കുളിപ്പിക്കുകയും അദ്ദേഹത്തിന്റെ നഖങ്ങൾ വെട്ടുന്നതും കാണാമായിരുന്നു. അസുഖത്തെ തുടർന്നാണ് അദ്ദേഹം അവശനായത്. അദ്ദേഹത്തിന് നടക്കാൻ സാധിക്കാത്ത നിലയിലാണ് നിലവിൽ.

ലാൽ ഇഷ്‌ക്, ലാഗി തുജ്‌സെ ലഗാൻ, ബാലിക വധു തുടങ്ങിയ നിരവധി ടിവി ഷോകളുടെ ഭാഗമാണ് മാഹി. നടനും ടെലിവിഷൻ അവതാരകനുമായ ജയ് ഭാനുശാലിയാണ് ഭർത്താവ്. 2004 ൽ പുറത്തിറങ്ങിയ സഞ്ജീവ് ശിവൻ ചിത്രമായിരുന്നു അപരിചിതൻ. കല്യാണി എന്ന കഥാപാത്രത്തെയാണ് മഹിവിജ് അവതരിപ്പിച്ചത്.
View this post on Instagram
“>















