നടുക്കുന്നൊരു അരുംകൊലയുടെ വാർത്തയാണ് മദ്ധ്യപ്രദേശിലെ ജബൽപൂരിൽ നിന്ന് വരുന്നത്. സ്കൂളിന് മുന്നിലിട്ട് സ്കൂളിന് മുന്നിലിട്ട് 9-ാം ക്ലാസുകാരനെ എട്ടാം ക്ലാസുകാരൻ കുത്തിക്കൊന്നതാണ് സംഭവം. കത്തിക്കുത്തിനെ തുടർന്ന് പ്രദേശവാസികൾ ഇടപെട്ടെങ്കിലും കുത്തേറ്റ് കുട്ടി തത്ക്ഷണം മരിച്ചു. രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു.
മൃതദേഹം പോസ്റ്റുമോർട്ടത്തിന് കൊണ്ടുപോയി. നട്വാര സ്വദേശിയായ രോഹിത് ചക്രവർത്തിയാണ് കൊല്ലപ്പെട്ടത്. മെഹ്ഗവാൻ സ്വദേശിയായ കിഷോർ ആണ് പ്രതി. വെള്ളിയാഴ്ച രാവിലെ സ്കൂൾ ഗേറ്റിന് മുന്നിലായിരുന്നു സംഭവം. പരസ്പരമുണ്ടായിരുന്ന തർക്കമാണ് സംഘർഷത്തിലേക്കും കത്തിക്കുത്തിലേക്കും കലാശിച്ചത്. വഴക്ക് രൂക്ഷമായതോടെ കൈയിൽ കരുതിയിരുന്ന കത്തിയെടുത്ത് കിഷോർ സഹപാഠിയെ തുരുതുരെ കുത്തുകയായിരുന്നു.
ആക്രമണത്തിൽ കുട്ടിയുടെ കുടൽ പുറത്തുവന്നു. അമിതമായ രക്തസ്രാവമുണ്ടായി, വീണിടത്ത് തന്നെ മരിക്കുകയായിരുന്നു. തലേന്നുണ്ടായ സംഘർഷമാണ് പിറ്റേന്നും തുടർന്നത്. കേസ് രജിസ്റ്റർ ചെയ്ത പാെലീസ് അന്വേഷണം ആരംഭിച്ചു.