ഞെട്ടിപ്പിക്കുന്നൊരു സംഭവത്തിന്റെ വാർത്തയാണ് ഗ്രേറ്റർ നോയിഡയിൽ നിന്ന് വരുന്നത്. മൂന്നുവയസുകാരി 27-ാം നിലയിൽ നിന്ന് വീണിട്ടും അത്ഭുതകരമായി രക്ഷപ്പട്ട സംഭവത്തിൻ്റേതാണ് വാർത്ത. നോയിഡയിലെ ഗൗർ സിറ്റിയിലാണ് സംഭവം. 27-ാം നിലയിലെ വീട്ടിലെ ബാൽക്കണിയിൽ നിന്ന് വീണ കുഞ്ഞ് പതിച്ചത്. 12-ാം നിലയിലെ ബാൽക്കണിയിലാണ്.
ജീവൻ രക്ഷപ്പെട്ടെങ്കിലും കുട്ടിക്ക് ആന്തരികമായി പരിക്കുകളുണ്ടെന്നാണ് സൂചന. പുറത്തുവന്ന ഒരു വീഡിയോയിൽ തറയിൽ നിന്ന് കുഞ്ഞിനെ ഒരാൾ എടുക്കുന്നത് കാണാം. സർവോദയ ഹോസ്പിറ്റലിൽ ചികിത്സയിലുള്ള കുഞ്ഞ് നിലവിൽ ഗുരുതരാവസ്ഥയിലാണ്. ഉച്ചയ്‌ക്ക് 12.30നും ഒരു മണിക്കും മധ്യേയാണ് സംഭവം.
അമ്മ അടുക്കളയിൽ പാചകത്തിലായിരുന്നു. ബാൽക്കണിക്ക് സമീപം നിന്ന് കളിച്ചുകൊണ്ടിരുന്ന കുഞ്ഞ് കാൽവഴുതി വീണതെന്നാണ് പ്രാഥമിക നിഗമനം. കുട്ടിയുടെ ആരോഗ്യനില ഡോക്ടർമാർ സൂക്ഷ്മം നിരീക്ഷിക്കുകയാണ്. നോയിഡയിലെ കെട്ടിടങ്ങളുടെ സുരക്ഷയാണ് പുതിയ സംഭവത്തോടെ വീണ്ടും ചോദ്യം ചെയ്യപ്പെടുന്നത്.
Greater Noida West: गौर सिटी 2 के 14 एवेन्यू में 27वें फ्लोर से 5 साल की बच्ची गिर गई। बच्ची 12वें फ्लोर की बालकनी में फंसी, गंभीर चोटें आईं। उसे सर्वोदय हॉस्पिटल में भर्ती कराया गया। हादसा दोपहर करीब 12.30 से 1 बजे के बीच हुआ। PS Bisrakh @noidapolice pic.twitter.com/npnYYdlKxa
— The News गली (@The_News_Gali) October 4, 2024















