മലയാളത്തിന്റെ നാടകാചാര്യന്മാരിൽ ഒരാളായ എൻ. എൻ. പിള്ളയുടെ മകനാണ് നടൻ വിജയ രാഘവൻ. വലിയ ബഹളങ്ങളിലെ താരജാഡകളിലോ പെടാതെ കഴിഞ്ഞ അഞ്ച് പതിറ്റാണ്ടായി അദ്ദേഹം വെള്ളിത്തിരയിലുണ്ട്. 1951ന് മലേഷ്യയിലെ ക്വാലാലമ്പൂരിൽ ജനിച്ച അദ്ദേഹം അച്ഛന്റെ നാടകത്തിലൂടെയാണ് അഭിനയരംഗത്ത് വന്നത്. അടുത്തിടെ നൽകിയ അഭിമുഖത്തിൽ നിരീശ്വരവാദിയിൽ നിന്നും മൂകാംബിക ഭക്തനിലേക്കുള്ള യാത്രയെ കുറിച്ച് അദ്ദേഹം മനസ്സ് തുറന്നു.
” ഒരു കാലത്ത് വിശ്വാസം ഇല്ലായിരുന്നു. അച്ഛൻ വിശ്വാസി അല്ലാത്തതിനാൽ വീട്ടിൽ നാമം ജപിക്കലും വിളക്കുവെക്കലും ഇല്ല. ലാസ്റ്റ് നിമിഷം വരെ അദ്ദേഹം അങ്ങനെ തന്നെയായിരുന്നു. 1991 ലാണ് അമ്മ മരിക്കുന്നത്. അമ്മ മരിച്ച് കഴിഞ്ഞപ്പോൾ ഭയങ്കര നഷ്ടബോധം തോന്നി. ശാരീരികമായും മാനസികമായും ഒരുപാട് ക്ഷീണിച്ച സ്ഥിതിയുണ്ടായി. ആ സമയത്ത് അച്ഛന്റെ സുഹൃത്ത്, എന്നെക്കാളും ഒരുപാട് മൂത്തയാളാണ്. പുള്ളി ഇടയ്‌ക്ക് മൂകാംബികയിൽ പോകും. ഒരു പ്രാവശ്യം അദ്ദേഹം എന്നെയേും നിർബന്ധിച്ചു. നാടകമൊന്നും ഇല്ലാത്ത സമയമായതിനാൽ വെറുതെയോരു ട്രെയിൻ യാത്ര എന്നു മാത്രം കരുതി ഞാനും അദ്ദേഹത്തിന്റെ കൂടെ പോയി. രണ്ട് വയസ്സുള്ള മൂത്തമോനെയും യാത്രയിൽ ഒപ്പം കൂട്ടിയിരുന്നു.
പക്ഷെ അവിടെ ചെന്നപ്പോൾ എനിക്ക് എന്തെന്നില്ലാത്ത സമാധാനം തോന്നി. അവിടെ പ്രാർത്ഥിക്കാനോ തൊഴാനോ എനിക്ക് അറിയില്ല. മൂകാംബിയുടെ പരിസരത്ത് പോയാൻ തന്നെ പ്രത്യേക സമാധാനം തോന്നും, ഒപ്പം മനസുഖവും. ഇന്ന് എന്റെ അമ്മ എന്ന സങ്കൽപ്പമാണ് മൂകാംബികാമ്മയ്‌ക്ക്, വിജയ രാഘവൻ പറഞ്ഞു.















