'തീപ്പൊരി' യുദ്ധം, രക്ഷയില്ലാതെ ​ഹിസ്ബുള്ള; ഇതുവരെ ഇല്ലാതാക്കിയത് 30 കമാൻഡർമാർ ഉൾപ്പെടെ 440-ലധികം ഭീകരരെ; ആക്രമണം കടുപ്പിച്ച് ഇസ്രായേൽ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News World

‘തീപ്പൊരി’ യുദ്ധം, രക്ഷയില്ലാതെ ​ഹിസ്ബുള്ള; ഇതുവരെ ഇല്ലാതാക്കിയത് 30 കമാൻഡർമാർ ഉൾപ്പെടെ 440-ലധികം ഭീകരരെ; ആക്രമണം കടുപ്പിച്ച് ഇസ്രായേൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 6, 2024, 09:14 am IST
FacebookTwitterWhatsAppTelegram

ഹിസ്ബുള്ള ഭീകരർക്കെതിരെ ആക്രമണം കടുപ്പിച്ച് ഇസ്രായേൽ. തെക്കൻ ബെയ്റൂട്ടിൽ ഡസൻ കണക്കിന് മിസൈലുകൾ തൊടുത്തുവിട്ടു. ആദ്യമായി പാലസ്തീൻ അഭയാർത്ഥ ക്യാമ്പിലും ഇസ്രായേൽ വ്യോമാക്രമണം നടത്തി. സംഘർഷത്തിന് പിന്നാലെ ആയിരക്കണക്കിന് പേരാണ് ലെബനനിൽ നിന്ന് പലായനം ചെയ്യുന്നത്.

ഇന്നലെ രാത്രി ആരംഭിച്ച ആക്രമണത്തിൽ ഏകദേശം അര മണിക്കൂറോളമാണ് മിസൈലുകൾ കുതിച്ചെത്തിയതെന്ന് ലെബനീസ് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വടക്കൻ ബെഡ്ദാവി ക്യാമ്പിന് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഹമാസിന്റെ സൈനിക വിഭാഗത്തിലെ ഉദ്യോഗസ്ഥനും ഭാര്യയും രണ്ട് പെൺമക്കളും കൊല്ലപ്പെട്ടതായി ഭീകരസംഘടന അറിയിച്ചു. ഹമാസിന്റെ സൈനിക വിഭാ​ഗത്തിലെ രണ്ട് മുതിർന്ന ഉദ്യോ​ഗസ്ഥരെ വധിച്ചതായി ഇസ്രായേൽ സൈന്യവും അറിയിച്ചു.

ഇസ്രായേലിലേക്ക് 200-ഓളം മിസൈലുകൾ ഹിസ്ബുള്ള തൊടുത്തുവിട്ടിരുന്നു. കൂടുതൽ ആക്രണമത്തിന് ഹിസ്ബുള്ള തയ്യാറെടുക്കുന്നുവെന്ന് മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് ഇസ്രായേൽ ആക്രമണം കടുപ്പിച്ചത്. ഹിസ്ബുള്ള ഭീകരർ ഉൾപ്പടെ 1,400 -ഓളം പേരെയാണ് ഇസ്രായേൽ ഇതുവരെ വധിച്ചത്. 1.2 ദശലക്ഷം പേരാണ് രണ്ടാഴ്ച കൊണ്ട് പലായനം ചെയ്തത്. കര മാർ​ഗം ആക്രമണം ആരംഭിച്ചതിന് പിന്നാലെ ഇതുവരെ വിവിധ റാങ്കുകളിലുള്ള 30 കമാൻഡർമാർ ഉൾപ്പെടെ 440-ലധികം ഹിസ്ബുള്ള ഭീകരരെ വധിച്ചതായി ഇസ്രായേൽ സൈന്യം അറിയിച്ചു.

ആക്രമണങ്ങൾ തുടരുന്ന പശ്ചാത്തലത്തിൽ ജനങ്ങളെ ഒഴിപ്പിക്കാനുള്ള നടപടികളും ഐഡിഎഫ് ഊർജ്ജിതമാക്കി. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ഭീഷണി സന്ദേശത്തിന് പിന്നാലെയാണ് സംഘർഷം കലുഷിതമായത്.

Tags: isrealIDFIsrael expands bombardmentstrikes south Beirut
ShareTweetSendShare

More News from this section

ബംഗ്ലാദേശിൽ വീണ്ടും ആഭ്യന്തര കലാപം; BNP സ്ഥാനാര്‍ത്ഥിക്ക് വെടിയേറ്റു

“ഹമാസിനെ തുടച്ചുനീക്കും, മുഴുവൻ ഭീകരകേന്ദ്രങ്ങളും തകർത്തെറിയും”; മുന്നറിയിപ്പുമായി ഇസ്രയേൽ പ്രതിരോധ മന്ത്രി

കര, നാവിക, വ്യോമസേനകളെ ശക്തമാക്കാൻ; പാക് അതിർത്തിയിലെ ത്രിശൂലിന് പിന്നാലെ ചൈനീസ് അതിർത്തിയിലും ഇന്ത്യയുടെ സൈനികാഭ്യാസം

 ഇന്ത്യാ വിരുദ്ധൻ, പാക് പ്രേമി,  ഹമാസ് നൽകിയ പണം കൊണ്ട് തെരഞ്ഞെടുപ്പ് പ്രചാരണം; ന്യൂയോർക്കിലെ ആദ്യത്തെ മുസ്ലീം മേയർ; ആരാണ് സോഹ്‌റൻ മംദാനി?

ടേക്ക് ഓഫ് ചെയ്തതിന് തൊട്ടുപിന്നാലെ അപകടം; യുഎസിലെ കെൻറക്കിയിൽ  വിമാനം തകർന്നു വീണു

ശ്രീ ശ്രീ രവിശങ്കറിന് ആദരവുമായി ബോസ്റ്റൺ ഗ്ലോബൽ ഫോറം

Latest News

നിങ്ങളെ വിജയിയായി തിരഞ്ഞെടുത്തു അഭിനന്ദങ്ങൾ എന്ന് പറഞ്ഞ് സന്ദേശം വരും; ഇതെന്ത് സംഭവമാണെന്ന് എനിക്ക് അറിയില്ല; തന്റെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടക്കുന്നതായി നടൻ ഗിന്നസ് പക്രു

പൊതുസ്ഥലങ്ങളിൽ അലഞ്ഞുതിരിയുന്ന നായ്‌ക്കളെയും കന്നുകാലികളെയും നീക്കം ചെയ്യാൻ സുപ്രീം കോടതി ഉത്തരവ്

വന്ദേ മാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചു , നാണയവും സ്റ്റാമ്പും പുറത്തിറക്കി

257 പേരുടെ രക്തം വീണ അൽ ഹുസൈനിയിലെ ഫ്ലാറ്റ്; മുംബൈ സ്ഫോടനത്തിന്റെ സൂത്രധാരൻ ടൈ​ഗ‍ർ മേമന്റെയും കുടുംബത്തിന്റെയും  സ്വത്തുക്കൾ ലേലത്തിന്​​

അവാര്‍ഡ് കുതന്ത്രങ്ങള്‍ക്കെതിരെ സാംസ്‌കാരിക കേരളം പ്രതികരിക്കണം- തപസ്യ

ഫ്ലാറ്റിലെ ലഹരി ഉപയോഗം സ​മീ​ർ താ​ഹി​റിന്റെ സമ്മതത്തോടെ; ഖാ​ലി​ദ് റ​ഹ്മാ​നും അ​ഷ്റ​ഫ് ഹം​സ​യും പ്ര​തി​ക​ളാ​യ ക​ഞ്ചാ​വ് കേ​സ്; എ​ക്സൈ​സ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു

CPM ഭരണസമിതി 100 കോടി തട്ടിയെന്ന് ആരോപണം: നേമം സഹകരണ ബാങ്കിൽ ഇഡി റെയ്ഡ്: പണം നഷ്ടപ്പെട്ടത് 250ഓളം നിക്ഷേപകർക്ക്

കെഎസ്ആർടിസി ബസിൽ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; എസ്ഡിപിഐ നേതാവ് അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies