തിരുവനന്തപുരം : മൂന്ന് മാസം കൊണ്ട് അരലക്ഷം കണ്ടെയ്നറുടെ ചരക്കു നീക്കവുമായി വിഴിഞ്ഞം തുറമുഖം . ഏപ്രിലിൽ വരെയായി 64,000 കണ്ടെയ്നറുകളുടെ നീക്കമാണ് വിഴിഞ്ഞത്ത് ലക്ഷ്യമിട്ടത്. 9 മാസം കൊണ്ട് ലക്ഷ്യമിട്ടതിന്റെ 75 ശതമാനവും ലക്ഷ്യം വിഴിഞ്ഞത്തിന് നേടിയെടുക്കാനായെന്നാണ് റിപ്പോർട്ട് .
ഇന്ത്യയിൽ ഒരു കപ്പലിൽ നിന്ന് നടന്ന ഏറ്റവും വലിയ കണ്ടെയ്നർ നീക്കമെന്ന നേട്ടവും വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖത്തിനാണ് . ഒരു കപ്പലിൽ നിന്ന് 10,330 കണ്ടെയ്നറുകളാണ് കൈകാര്യം ചെയ്തത്. ട്രയൽ റൺ സമയത്താണ് ഇത്രയധികം കണ്ടെയ്നറുകൾ കൈകാര്യം ചെയ്തത് .
ജൂലൈ 12ന് സാൻ ഫെർണാണ്ടോയിൽ നിന്നാണ് ആദ്യമായി ചരക്ക് നീക്കം തുടങ്ങിയയ്റ്റ്. ഇതുവരെ വിഴിഞ്ഞത്ത് എത്തിയത് കൂറ്റൻ മദർഷിപ്പുകൾ അടക്കം 16ൽ അധികം കപ്പലുകളാണ്. അതേ സമയം അദാനി ഗ്രൂപ്പിന് സംസ്ഥാന സർക്കാർ ഇനി നൽകാനുള്ളത് 1200 കോടി രൂപയാണ്. അത് ഘട്ടംഘട്ടമായി നൽകാനാണ് തീരുമാനം.