കോഴിക്കോട്: എം.ടി വാസുദേവൻ നായരുടെ വീട്ടിൽ കവർച്ച നടന്ന സംഭവത്തിൽ വീട്ടിലെ പാചകക്കാരിയെയും ബന്ധുവിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ശാന്ത, പ്രകാശൻ എന്നിവർ പിടിയിലായത്. ഇവരെ നടക്കാവ് പൊലീസ് ചോദ്യം ചെയ്യുകയാണ്.
അഞ്ച് വർഷമായി എംടിയുടെ വീട്ടിലെ പാചകക്കാരിയാണ് ശാന്ത. മോഷ്ടിച്ച സ്വർണം വിൽക്കാൻ സഹായിച്ചിരുന്നത് പ്രകാശനാണെന്ന് പൊലീസ് പറയുന്നു.
ഇന്നലെയാണ് മോഷണവിവരം പുറത്തറിഞ്ഞത്. 26 പവൻ സ്വർണം നഷ്ടമായതായാണ് പരാതി. എം.ടിയുടെ ഭാര്യ സരസ്വതിയാണ് പരാതി നൽകിയത്. അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണമാണ് നഷ്ടപ്പെട്ടത്. മൂന്ന് മാല, വള, കമ്മൽ, ഡയമണ്ട് ലോക്കറ്റും മരതകം പതിച്ച ലോക്കറ്റുമാണ് മേഷണം പോയത്.















