ചെന്നൈ ; ചെന്നൈ വിമാനത്താവളത്തിൽ ലാൻഡിംഗിനിടെ വിമാനത്തിന്റെ ടയർ പൊട്ടിത്തെറിച്ചു. ശനിയാഴ്ച രാത്രിയാണ് സംഭവം . 146 യാത്രക്കാരുമായി മസ്കറ്റിൽ നിന്നുള്ള വിമാനം ചെന്നൈയിലെത്തി ലാൻഡ് ചെയ്യുന്നതിനിടെയാണ് ടയർ പൊട്ടിത്തെറിച്ചത് . വിമാനം ലാൻഡ് ചെയ്യുമ്പോൾ വൻ സ്ഫോടന ശബ്ദം കേട്ടതോടെ യാത്രക്കാരും വിമാന ജീവനക്കാരും പരിഭ്രാന്തരായി.
അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും , യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും അധികൃതർ അറിയിച്ചു . വിമാനത്തിന്റെ മടക്കയാത്ര റദ്ദാക്കിയതായും യാത്രക്കാരെ ഹോട്ടലുകളിൽ താമസിപ്പിച്ചതായും അധികൃതർ വ്യക്തമാക്കി. അപകടകാരണം ഉദ്യോഗസ്ഥർ അന്വേഷിക്കുന്നുണ്ട്.















