വീട്ടിൽ ഭക്ഷണം പാചകം ചെയ്യാത്ത ഒരു ഗ്രാമമുണ്ട്. ഗുജറാത്തിൽ ആണ് വ്യത്യസ്തമായ ഗ്രാമം സ്ഥിതി ചെയ്യുന്നത്. പാചകം ചെയ്യുന്നില്ലെങ്കിലും ഇവിടെ ഒരാൾ പോലും പട്ടിണി കിടക്കുന്നില്ല എന്നതാണ് ശ്രദ്ധേയം. വീട്ടിൽ പാചകം ചെയ്യാതെ പിന്നെ എങ്ങനെ ഭക്ഷണം കഴിക്കും എന്നാണ് ചോദ്യം. ഇവിടെയാണ് കമ്യൂണിറ്റി കിച്ചന്റെ പ്രാധാന്യം.
മക്സറ ജില്ലയിലാണ് ചന്ദങ്കി സ്ഥിതി ചെയ്യുന്നത്. പ്രായമായവര്‍ അധികമുള്ള ഈ ഗ്രാമത്തില്‍ വീടുകളിലാരും ഭക്ഷണമുണ്ടാക്കാറില്ല. പ്രായമായവരുടെ ഒറ്റപ്പെടലിന് പരിഹാരമായാണ് കമ്യൂണിറ്റി കിച്ചൻ തുടങ്ങുന്നത്. 1000-ല്‍ അധികം ജനസംഖ്യയുണ്ടായിരുന്ന ഇവിടെ 500-ല്‍ താഴെ ആളുകള്‍ മാത്രമാണ് താമസിക്കുന്നത്. അതില്‍ ഭൂരിഭാഗവും പ്രായമായ ആളുകളാണ്. യുവാക്കളിൽ നല്ലൊരു പങ്കും നഗരങ്ങളിലേക്ക് കുടിയേറിയതോടെയാണ് ചന്ദങ്കി വ്യത്യസ്തമായി ചിന്തിച്ച് തുടങ്ങിയത്.
ഗ്രാമ സര്‍പഞ്ചായ പൂനംഭായ് പട്ടേലാണ് പദ്ധതിക്ക് പിന്നിലെ ചാലകശക്തി.
20 വര്‍ഷത്തോളം ന്യൂയോര്‍ക്കിൽ ജോലി ചെയ്ത അദ്ദേഹം വിശ്രമജിവിതം നയിക്കാനായാണ് ഗ്രാമത്തിൽ മടങ്ങിയെത്തിയത്. എന്നാൽ പ്രദേശത്തെ വയോജനങ്ങളുടെ ദുരവസ്ഥ അദ്ദേഹത്തെ ചിന്തിപ്പിച്ചു. ആരോഗ്യ പ്രശ്നങ്ങളും ഒറ്റപ്പെടലും കാരണം വയോജനങ്ങൾ കൃത്യമായി ഭക്ഷണം പാകം ചെയ്യുന്നില്ലെന്നും കഴിക്കുന്നില്ലെന്നും അദ്ദേഹത്തിന് മനസ്സിലായി. അങ്ങനെയാണ് കമ്യൂണിറ്റി കിച്ചനും കമ്യൂണിറ്റി ഹാളും എന്ന ആശയം ഉടലെടുത്തത്. ഈ പൊതുഇടം പതുക്കെ സന്തോഷത്തിന്റെയും ഒത്തുചേരലിന്റെയും ഇടമായി മാറി.
2,000 രൂപയാണ് ഒരാളിൽ നിന്നും ഒരുമാസത്തെ ഭക്ഷണത്തിനായി ഈടാക്കുന്നത്. . പോഷക സമൃദ്ധമായ പരമ്പരാഗത ഗുജറാത്തി വിഭവങ്ങളാണ് ഇവിടെ വിളമ്പുന്നത്. ജീവിതശൈലി രോഗങ്ങളുള്ളവർക്ക് കഴിയ്ക്കാന്‍ പ്രത്യേക വിഭവങ്ങളും ഇവിടെ തയ്യാറാക്കുന്നുണ്ട്. സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന എയര്‍കണ്ടീഷന്‍ ചെയ്ത ഹാളിലാണ് ഭക്ഷണം വിളമ്പുന്നത്.