തമിഴിലും , മലയാളത്തിലും സജീവസാന്നിദ്ധ്യമറിയിച്ച താരമാണ് പ്രിയാമണി. ഇവന്റ് മാനേജരായ മുസ്തഫ രാജാണ് താരത്തിനെ വിവാഹം കഴിച്ചത് . ഐ.പി.എല്‍. ടൂര്‍ണമെന്റിനിടെയാണ് ഇരുവരും അടുപ്പത്തിലായത്. പിന്നാലെ ഒരു ടി.വി. റിയാലിറ്റി ഷോയുടെ ഫൈനല്‍ മത്സരത്തിനിടെ മുസ്തഫ പ്രിയാമണിയോട് വിവാഹാഭ്യര്‍ഥന നടത്തുകയായിരുന്നു. 2017-ല്‍ ഇരുവരും ബെംഗളൂരുവില്‍വെച്ച് രജിസ്റ്റര്‍ വിവാഹംചെയ്തു.
ഇപ്പോഴിതാ തനിക്ക് വിവാഹശേഷം നെഗറ്റീവ് കമന്റുകൾ ധാരാളം വന്നിരുന്നുവെന്നാണ് താരം പറയുന്നത് . കുടുംബത്തിന്റെ സമ്മതത്തോടെ വിവാഹനിശ്ചയത്തെക്കുറിച്ചുള്ള വിവരം സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെയ്‌ക്കാന്‍ ഏറെ ആവേശമായിരുന്നു. എന്നാല്‍ വിവരം പങ്കുവെച്ചതോടെ പല കമന്റുകളുമെത്തി .
ആദ്യം അദ്ദേഹം ഇവന്റ് ബിസിനസിൽ ആയിരുന്നു. ഇവന്റുകൾ കാരണം അദ്ദേഹത്തിന് മൂന്നോ നാലോ മണിക്കൂർ മാത്രം ഉറങ്ങാൻ കഴിഞ്ഞ സമയമുണ്ടായിരുന്നു. കൊവിഡിന് ശേഷം സ്ഥാപനങ്ങൾ നിർത്തി. ഇപ്പോൾ അദ്ദേഹം യുഎസിലാണ്. ഭർത്താവും താനും ഇപ്പോൾ മൂന്ന് മാസത്തിലൊരിക്കലേ കാണാറുള്ളൂവെന്നും പ്രിയാമണി പറയുന്നു
ഈദിന് ഒരു പോസ്റ്റിട്ടപ്പോൾ ഞാൻ മതം മാറിയെന്ന് പറഞ്ഞു. അതെങ്ങനെയാണ് നിങ്ങൾക്കറിയുക. മതം മാറണോ വേണ്ടയോ എന്നത് എന്റെ തീരുമാനമാണ്. മുസ്തഫയെ വിവാഹം ചെയ്തപ്പോൾ ആദ്യം ഞാൻ പറഞ്ഞത് ഞാൻ മതം മാറുമെന്ന് പ്രതീക്ഷിക്കരുതെന്നാണ്. ഞാൻ ഹിന്ദുവായാണ് ജനിച്ചത്. എല്ലായ്‌പ്പോഴും തന്റെ വിശ്വാസത്തെ പിന്തുടരുമെന്നും പ്രിയാമണി വ്യക്തമാക്കി.















