കാസർകോട്: ബേഡഡുക്കയിൽ ഇടിമിന്നലേറ്റ് 5 പേർക്ക് പരിക്ക്. വാവടുക്കം സ്വദേശികളായ ജനാർദ്ദനൻ, കൃഷ്ണൻ, അമ്പു, കുമാരൻ, രാമചന്ദ്രൻ എന്നിവർക്കാണ് പൊള്ളലേറ്റത്. ഇന്ന് വൈകിട്ടായിരുന്നു സംഭവം.
ജനാർദ്ദനന്റെ വാവടുക്കത്തെ കടയിൽ ഇരിക്കുകയായിരുന്നു ഇവർ. ഇതിനിടയിലാണ് ശക്തമായ ഇടിമിന്നൽ ഉണ്ടായത്. അഞ്ച് പേർക്കും പൊള്ളലേൽക്കുകയായിരുന്നു. ഇവരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി നാട്ടുകാർ പറഞ്ഞു.
സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യതയുള്ളതായാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിയോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു. ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.