ഷിംല: വന്ദേ ഭാരത് എക്സ്പ്രസിന് നേരെ കല്ലേറ്. ഹിമാചൽ പ്രദേശിലെ ഉനയിലാണ് സംഭവം. അംബ്-അൻഡൗറ സ്റ്റേഷനിൽ നിന്ന് ന്യൂഡൽഹിയിലേക്ക് പോവുകയായിരുന്ന ട്രെയിന് നേരെയാണ് ആക്രമണം ഉണ്ടായത്.
രണ്ട് കോച്ചുകളുടെ ജനൽ ചില്ലുകൾ തകർന്നു. നാല് കോച്ചുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. സംഭവത്തിൽ പ്രതികളെ കൂടാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും അന്വേഷണം ഊർജ്ജിതമാക്കിയെന്നും പൊലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസം പട്നയിൽ നിന്ന് ടാറ്റനഗറിലേക്ക് പോയ വന്ദേ ഭാരത് എക്സ്പ്രസിനെ നേരെയും കല്ലേറുണ്ടായിരുന്നു. സംഭവത്തിൽ കോച്ചുകൾക്ക് കേടുപാട് സംഭവച്ചെങ്കിലും യാത്രക്കാർ സുരക്ഷിതരായിരുന്നു.















