മഥുര: ഉത്തർപ്രദേശിലെ നവദുർഗ മഹോത്സവത്തിൽ നൃത്ത നാടകം അവതരപ്പിച്ച് നടിയും ബിജെപി എംപിയുമായ ഹേമ മാലിനി. ലോക്സഭ സ്പീക്കർ ഓം ബിർല ഉൾപ്പടെയുള്ളവരുടെ സാന്നിധ്യത്തിലായിരുന്നു നൃത്തം. വളരെ സന്തോഷമുള്ള ദിനവും അതിലേറെ സന്തോഷവതിയാണെന്നുമാണ് പരിപാടിക്ക് ശേഷം ഹേമ മാലിനി പറഞ്ഞത്.
ദുർഗാ ദേവിയുടെ വേഷമാണ് ഹേമ മാലിനി ചെയതത്. ശ്രീകൃഷ്ണന്റെ ജന്മസ്ഥലമായ മഥുര നഗരത്തിലെ ശക്തിയുടെയും ആത്മീയതയുടെയും ആഘോഷമാണ് ‘ദുർഗ നൃത്യനാട്ടിക’. ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തെ ഓർമ്മിപ്പിക്കുന്ന ആഘോഷമാണിത്.















