ഭോപ്പാൽ: പത്മശ്രീ പുരസ്‌കാര ജേതാവായ ഗോത്ര കലാകാരി ദുർഗാ ബായി വ്യം ബിജെപിയിൽ. തങ്ങളുടെ സമുദായത്തിന്റെ ഉന്നമനത്തിനായി പ്രധാനമന്ത്രി നൽകുന്ന പിന്തുണയേറെയാണെന്നും അദ്ദേഹത്തിന്റെ രീതികളിൽ ആകൃഷ്ടയായാണ് പാർട്ടി അംഗത്വം സ്വീകരിച്ചതെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് പറഞ്ഞു.
16-ാം നൂറ്റാണ്ടിൽ മുഗൾ ഭരണത്തിനെതിരെ ധീരമായി പോരാടിയ ഗോണ്ട് രാജവംശത്തിലെ ഇതിഹാസ രാജ്ഞിയായിരുന്നു റാണി ദുർഗാവതി. അവരുടെ മഹത്വവും സദ്ഭരണവും ഉയർത്താൻ സർക്കാർ നടത്തുന്ന പ്രവർത്തനങ്ങൾ വളരെ വലുതാണ്. പ്രധാനമന്ത്രി അവരുടെ സമൂഹത്തിനൊപ്പം നിൽക്കുന്ന രീതിയും അഭിനന്ദനാർഹമാണെന്നും അവർ പറഞ്ഞതായി മുഖ്യമന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞു.