മുംബൈ: മെട്രോയിൽ യാത്ര ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മുംബൈ മെട്രോ ലൈൻ-3 ന്റെ ഫ്ലാഗ്ഓഫ് ചടങ്ങ് നിർവ്വഹിച്ച ശേഷമാണ് പ്രധാനമന്ത്രി പൊതുജനങ്ങളോടൊപ്പം യാത്ര ചെയ്തത്. യാത്രക്കിടെ യുവാക്കളോട് സംവദിക്കുന്ന വീഡിയോയും ചിത്രങ്ങളുമാണ് പ്രധാനമന്ത്രി എക്സിൽ പങ്കുവച്ചത്.
യാത്രക്കാരിയായ ഒരു യുവതി ഗിറ്റാർ വായിക്കുന്നതും സമീപത്ത് ഇരിക്കുന്ന പ്രധാനമന്ത്രി സംഗീതം ആസ്വദിക്കുന്നതും വീഡിയോയിൽ കാണാം. സാന്താക്രൂസ് സ്റ്റേഷൻ വരെയാണ് പ്രധാനമന്ത്രി യാത്ര ചെയ്തത്. വിദ്യാർത്ഥികളുമായും മറ്റ് യാത്രക്കാരുമായും പ്രധാനമന്ത്രി ഏറെ നേരം സംവദിച്ചു.
विद्यार्थी, तरुण, मुख्यमंत्री माझी लाडकी बहिण योजनेचे लाभार्थी आणि मेट्रोची उभारणी करणाऱ्या कामगारांशी संवाद साधून आनंद झाला. pic.twitter.com/Nfi4m2Eb8W
— Narendra Modi (@narendramodi) October 5, 2024
മുംബൈ മെട്രോ ജനങ്ങളുടെ യാത്രാസൗകര്യം കൂടുതൽ സുഗമമാക്കുന്നുവെന്നും ഇത് വിദ്യാർത്ഥികൾക്കും വിവിധയിടങ്ങളിൽ ജോലി ചെയ്യുന്ന യുവാക്കൾക്കും ഏറെ പ്രയോജനകരമാണെന്നും പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
14,120 കോടി രൂപ ചെലവിലാണ് മെട്രോ ലൈൻ നിർമിച്ചത്. ഇതിൽ 10 സ്റ്റേഷനുകളാണ് ഉൾപ്പെടുന്നത്. മുംബൈ നഗരത്തെ മറ്റ് സ്ഥലങ്ങളുമായി ബന്ധിപ്പിക്കുന്ന ഒരു പ്രധാന പൊതുഗതാഗത പദ്ധതിയാണ് മുംബൈ മെട്രോ ലൈൻ-3. പ്രതിദിനം 12 ലക്ഷം യാത്രക്കാർക്ക് ഇത് സഹായകമാകുമെന്നാണ് വിലയിരുത്തൽ.
Memorable moments from the Mumbai Metro. Here are highlights from yesterday’s metro journey. pic.twitter.com/40KBBYCSQC
— Narendra Modi (@narendramodi) October 6, 2024