ന്യൂഡൽഹി: പ്രതിരോധ മേഖലയ്‌ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി പുതിയമാനം നൽകിയെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. 2014-ൽ മോദി സർക്കാർ അധികാരത്തിൽ വന്നതോടെ ‘ ആത്മനിർഭര ഭാരതം’ എന്ന മുദ്രാവാക്യം ഉയരാൻ തുടങ്ങി. പ്രതിരോധ മേഖലയ്‌ക്ക് പുത്തൻ ഉണർവ് പകരുന്നത് ഇതാണെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. ഡൽഹിയിൽ ഡിഫൻസ് കണക്ട് 4.0 പരിപാടിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
” ആത്മനിർഭരത എന്നതിന്റെ പ്രാധാന്യം വർദ്ധിച്ചു വരികയാണ്. പ്രതിരോധമേഖലയിൽ സ്വകാര്യമേഖലയുടെ പങ്കാളിത്തം ഇല്ലാത്തത് സ്വാശ്രയത്വം കൈവരിക്കുന്നതിനുള്ള പ്രധാന തടസമായി നിലനിന്നിരുന്നു. ഇതിൽ നിന്നാണ് ആത്മനിർഭരത എന്ന തലത്തിലേക്ക് ഭാരതം എത്തിയത്. എല്ലാ മേഖലയിലും ഭാരതം ആത്മനിർഭരത കൈവരിക്കണമെന്ന് 2014-ൽ അധികാരത്തിലേറിയത് മുതൽ പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ഇതിലൂടെ പ്രതിരോധ മേഖലയിൽ പുതിയ മാറ്റങ്ങൾ സൃഷ്ടിക്കാൻ സാധിച്ചിട്ടുണ്ട്.”- രാജ്‌നാഥ് സിംഗ് പറഞ്ഞു.
#WATCH | Delhi | Speaking at Def Connect 4.0, Defence Minister Rajnath Singh says, “…In 2014, soon after our government came to power, PM Narendra Modi gave the slogan of ‘Atmanirbharta’. The Prime Minister’s mantra of ‘Atmanirbharta’ was working behind this connect. The… pic.twitter.com/RRRRIO32hs
— ANI (@ANI) October 7, 2024
ഇന്ന് യുദ്ധങ്ങളുടെ സ്വഭാവം മാറി വരികയാണ്. എക്കാലവും ആയുധങ്ങൾക്കും മറ്റ് ഉപകരണങ്ങൾക്കുമായി മറ്റ് രാജ്യങ്ങളെ ആശ്രയിക്കാൻ സാധിക്കില്ല. തദ്ദേശീയമായി ആയുധങ്ങളും, ഉപകരണങ്ങളും വികസിപ്പിച്ചെടുക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. പരമാവധി സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തി പ്രതിരോധ മേഖലയിൽ സ്വയംപര്യാപ്തത നേടുകയായിരുന്നു കേന്ദ്രസർക്കാരിന്റെ ലക്ഷ്യമെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.