കൊച്ചിയിൽ കല്യാൺ ജ്വല്ലേഴ്സ് ഉടമ കല്യാണരാമനും കുടുംബവും സംഘടിപ്പിച്ച നവരാത്രി ആഘോഷങ്ങളിലെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ബോളിവുഡ് താരം സെയ്ഫ് അലിഖാന്റെ പാഞ്ഞോട്ടമാണ് ആരാധകരുടെ ശ്രദ്ധയാകർഷിച്ചത്. താരങ്ങളുടെ ഫോട്ടോ സെഷനിടെയാണ് സെയ്ഫ് അലിഖാൻ പാഞ്ഞത്. ഇതിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ സംഭവം ട്രോളന്മാരും ഏറ്റെടുത്തിട്ടുണ്ട്.
മലയാളി നടി നിഖില വിമലിന്റെ ചിത്രം ഫോട്ടോഗ്രാഫർ പകർത്തുന്നതിനിടെയാണ് താരം ഓടിപോയത്. നിഖില വിമൽ പോസ് ചെയ്യുന്നതിനിടെയാണ് മിന്നായം പോലെ സെയ്ഫ് കാമറകളുടെ കണ്ണിൽപ്പെടാതെ പാഞ്ഞത്. ആഘോഷങ്ങൾ താരനിബിഡമായിരുന്നു. തെന്നിന്ത്യയിലെയും ബോളിവുഡിലെയും നിരവധി താരങ്ങളാണ് ആഘോഷത്തിന്റെ ഭാഗമാകാൻ എത്തിയത്. മിക്കവരും കുടുംബത്തിനൊപ്പമാണ്
വർഷാവർഷം സംഘടിപ്പിക്കുന്ന ചടങ്ങിനെത്തിയത്.
കത്രീന കൈഫ്, കൃതി സനോൺ, മലൈക അറോറ, രശ്മിക മന്ദാന, ബോബി ഡിയോൾ,ശിൽപ ഷെട്ടി, അജയ് ദേവ്ഗൺ, സെയ്ഫ് അലി ഖാൻ, നാഗചൈതന്യ, പ്രഭു, ടൊവിനോ തോമസ്, ദിലീപ്, കാവ്യാ മാധവൻ, അന്ന ബെൻ, അനാർക്കലി മരിക്കാർ തുടങ്ങിയവരും ചടങ്ങിനെത്തിയിരുന്നു. വിപുലമായ ആഘോഷവും കനത്ത സുരക്ഷയുമാണ് ഒരുക്കിയിരുന്നത്.
View this post on Instagram
“>