പത്തനംതിട്ട: മൊബൈൽ ഫോൺ വാങ്ങി നൽകാത്തതിൽ പ്രതിഷേധിച്ച് പ്ലസ് ടു വിദ്യാർത്ഥി പുഴയിൽ ചാടി. പത്തനംതിട്ട അങ്ങാടി സ്വദേശിയായ വിദ്യാർത്ഥിയാണ് റാന്നി വലിയ പാലത്തിന് മുകളിൽ നിന്നും ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചത്. ഇന്ന് വൈകിട്ടായിരുന്നു സംഭവം.
സ്വന്തമായി ഫോൺ വേണമെന്ന് കുട്ടി ആവശ്യപ്പെട്ടിരുന്നു. എന്നാൽ മാതാപിതാക്കൾ ആവശ്യം നിരസിച്ചു. ഇതിൽ പ്രകോപിതനായി കുട്ടി പുഴയിലേക്ക് ചാടുകയായിരുന്നു. നീന്തൽ അറിയാവുന്നതിനാൽ പിന്നീട് വിദ്യാർത്ഥി തന്നെ നീന്തി കരയ്‌ക്ക് കയറി.
ആഴം കുറവായ ഭാഗത്തേക്ക് ചാടിയതിനാൽ വൻ അപകടം ഒഴിവായെന്ന് നാട്ടുകാർ പറഞ്ഞു. കരയ്‌ക്ക് കയറിയ കുട്ടിയെ നാട്ടുകാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിക്ക് പ്രാഥമിക ചികിത്സകൾ നൽകിയന്നെും ആശുപത്രി അധികൃതർ പറഞ്ഞു.















