ജീവിതത്തിലുണ്ടായ വലിയൊരു വേദനയെക്കുറിച്ച് വെളിപ്പെടുത്തി നടി കല്യാണി പ്രിയദർശൻ. ഓമനിച്ചു വളർത്തിയ നായ തിയോയുടെ വിയോഗമാണ് കല്യാണിയെ തളർത്തിയത്. വൈകാരികമായ വലിയൊരു കുറിപ്പ് താരം ഇൻസ്റ്റഗ്രാമിൽ പങ്കിട്ടുണ്ട്. താൻ ഇതുപോലെ മുൻപാെരിക്കലും തകർന്നുപോയിട്ടില്ല. ഒരാഴ്ച മുൻപാണ് തിയോ പെട്ടെന്ന് എന്നെ വിട്ടുപോയത്. നിർമ്മലമായ ഒരു മനസായിരന്നു അവന്. ചെറിയ ശരീരമാണെങ്കിലും വലിയൊരു ഊർജം അവനിൽ എപ്പോഴുമുണ്ടായിരുന്നു.
ഹൗസ് ഓണർ എന്നായിരുന്നു അവനെ വിളിച്ചിരുന്നത്. കാരണം അത് അവന്റെ വീടായിരുന്നു. ഞങ്ങൾ താമസക്കാരും. ഇങ്ങനെ തുടങ്ങുന്ന ഒരു വൈകാരിക കുറിപ്പാണ് കല്യാണി പങ്കുവച്ചിരിക്കുന്നത്. അന്ന് നിന്റെ നെറ്റിയിൽ ഉമ്മവച്ചപ്പോൾ അത് അവസാനത്തേത് ആകുമെന്ന് കരുതിയിരുന്നില്ല.
അറിഞ്ഞിരുന്നെങ്കിൽ അവനെ ഞാൻ കുറച്ചധികം നേരം ചേർത്ത് അണച്ചേനെ. അവന് അമർത്തിപ്പിടിച്ച് ഉമ്മ നൽകിയേനെ. ജീവിതം നമുക്ക് മുന്നറിയിപ്പ് നൽകുന്നത് വിരളമല്ലേ. അവനെ സ്നേഹിച്ചവരോടും എന്നെ ആശ്വസിപ്പിച്ചവരോടും എത്ര നന്ദി പറഞ്ഞാലും മതിയാകില്ലെന്നും നടി കുറിപ്പിൽ പറഞ്ഞു.
View this post on Instagram
“>