കൊല്ലത്ത് യുവാവിനെ ബിയർകുപ്പി കൊണ്ട് കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതികൾ പിടിയിൽ. ഇന്നലെ വൈകിട്ട് വാടി ലേല ഹാളിന് സമീപമാണ് സംഭവം. മദ്യപിച്ച ശേഷം പള്ളിത്തോട്ടം ഡോൺ ബോസ്‌കോ നഗറിൽ സുനിലിനെ (45) ആണ് പ്രതികൾ കൊലപ്പെടുത്താൻ ശ്രമിച്ചത്.
പിന്നാലെ ഒളിവിൽ പോയ കോട്ടപ്പുറം സ്വദേശി റോയി (34) വാടി കല്ലേലിവയൽ സ്വദേശി മൈക്കിൾ (27) എന്നിവരാണ് പിടിയിലായത് വാടി വാട്ടർടാങ്കിന് സമീപം കുറ്റിക്കാട്ടിലായിരുന്നു പ്രതികളുടെ ഒളിത്താവളം. കൊല്ലം ACP ഷെരീഫിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു















