കൊച്ചി: മലയാള സിനിമാ താരം ബിബിൻ ജോർജ് മലപ്പുറം വളാഞ്ചേരിയിലെ എംഇഎസ് കോളേജിലെ പൊതുവേദിയിൽ അപമാനിക്കപ്പെട്ട സംഭവത്തിൽ സംസ്ഥാനത്തെ സാംസ്‌കാരിക നായകന്മാരെന്ന് സ്വയം വിശേഷിപ്പിക്കുന്നവർക്കെതിരെ രൂക്ഷ വിമർശനവുമായി ആക്ടിവിസ്റ്റ് അഞ്ജു പാർവ്വതി പ്രഭീഷ്. സാംസ്‌കാരിക കേരളം കണ്ടില്ലെന്ന് നടിച്ച വാർത്തയാണ് ഇതെന്നും, സാംസ്‌കാരിക നായകരും ബുദ്ധിജീവികളും വായിൽ ഒരു പടല പഴം തിരുകി വച്ചിട്ട് വടക്കോട്ട് നോക്കി ഇരിപ്പാണെന്നും അഞ്ജു പാർവതി പരിഹസിക്കുന്നു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് വിമർശനം.
ഒരു നടൻ പൊതുവേദിയിൽ വച്ച് അപമാനിക്കപ്പെട്ടിട്ട്, അതിൽ വിഷമം ഉണ്ടെന്ന് ആ നടൻ തന്നെ ഉറക്കെ പറഞ്ഞിട്ടും കമാന്ന് ഒരക്ഷരം മിണ്ടാതെ പ്രബുദ്ധർ അണ്ണാക്കിൽ പിരി വെട്ടി ഇരിക്കുകയാണെന്നും ഇവർ പറയുന്നു. ”സംഭവം നടന്നത് മലപ്പുറം വളാഞ്ചേരിയിലെ എംഇഎസ് കോളജിൽ ആയത് കൊണ്ടാവാം ഒരുപക്ഷേ ഈ ഒരു സൈലൻസ്. ഏതെങ്കിലും എൻഎസ്എസ് കോളേജിലോ മറ്റ് ഏതെങ്കിലും ക്രൈസ്തവ സഭയുടെ കീഴിൽ വരുന്ന കോളേജിലോ ആയിരുന്നു ഈ സംഭവം എങ്കിൽ ബിബിൻ ജോർജ്ജിന് വേണ്ടി ഘോരഘോരം പ്രസംഗങ്ങളും പോസ്റ്റുകളും ചാനൽ ചർച്ചകളും നടന്നേനെ.
പൊതുവേദിയിൽ അപമാനിക്കപ്പെടുന്നത് ആരായാലും അപമാനം എന്നത് ഒരുപോലെ തന്നെയാണ്. അതിപ്പോൾ ആസിഫ് അലി ആവട്ടെ, ജാസി ഗിഫ്റ്റ് ആവട്ടെ, ബിബിൻ ജോർജ്ജ് ആവട്ടെ, ആരായാലും അപമാനം എന്നത് ഒന്ന് തന്നെയാണ്. ക്ഷണിക്കപ്പെട്ട അതിഥിയായാണ് ബിബിൻ അവിടെയെത്തിയത്. പണ്ട് പാലക്കാട് മെഡിക്കൽ കോളേജിൽ അനിൽ രാധാകൃഷ്ണ മേനോൻ -ബിനീഷ് ബാസ്റ്റിൻ പ്രശ്‌നം ഉണ്ടായപ്പോൾ ഈ കേരളത്തിൽ ഉണ്ടായ പുകിൽ ഓർക്കുന്നു. അന്ന് അത് മേനോൻ വാൽ വച്ച് സവർണ്ണ ഹെജിമണി ആണെന്ന് ചെണ്ട കൊട്ടി പാടിയ മനുഷ്യർ എത്രയോ പേരുണ്ട്. പിന്നീട് അത് വെറും ഒരു ആരോപണം മാത്രമെന്ന് തെളിഞ്ഞപ്പോൾ നഷ്ടം സംഭവിച്ചത് അനിൽ രാധാകൃഷ്ണ മേനോന് മാത്രമായിരുന്നു. ഇന്ന് ബിനീഷ് ബാസ്റ്റിൻ സ്റ്റാർ മാജിക്കിൽ ഒക്കെ നിറഞ്ഞു നിൽപ്പുണ്ട്.
ബിബിൻ ജോർജ്ജ് എന്ന നടൻ തന്റെ ശാരീരിക പരിമിതികളെ ഏറ്റവും പോസിറ്റീവ് ആക്കി കൊണ്ട് സിനിമയിൽ തന്റേത് ആയൊരു സ്ഥാനം നേടിയ ആളാണ്. സത്യത്തിൽ പലർക്കും ഇൻസ്പയറിംഗ് ആവേണ്ട ഒരു വ്യക്തി. അങ്ങനെ ഒരാളെ ഈ രീതിയിൽ അപമാനിച്ച പ്രിൻസിപ്പലും, അതിന്റെ മാനേജ്മെന്റും അദ്ദേഹത്തോട് മാപ്പ് പറയണമെന്നും, കുട്ടികൾ കാണിച്ച വിവേകം പോലും അധികാരവർഗ്ഗത്തിന് ഇല്ലാതെ പോയെന്നും” അഞ്ജു പാർവതിയുടെ കുറിപ്പിൽ പറയുന്നു.
അഞ്ജു പാർവതിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം,
സാംസ്‌കാരിക കേരളം കണ്ടില്ലെന്ന് നടിച്ച വാർത്ത സാംസ്‌കാരിക നായകരും ബുദ്ധിജീവികളും വായിൽ ഒരു പടല പഴം തിരുകി വച്ചിട്ട് വടക്കോട്ട് നോക്കി ഇരിപ്പാണ്. പൊളിറ്റിക്കൽ കറക്ട്‌നെസ്സ് എടുത്ത് നാല് നേരം വെട്ടി വിഴുങ്ങി ജീവിക്കുന്ന ടീമുകൾ ഒക്കെ മുണ്ടാട്ടം മുട്ടി ഇരിപ്പാണ് ഒരു നടൻ പൊതുവേദിയിൽ വച്ച് അപമാനിക്കപ്പെട്ടിട്ട്, അതിൽ വിഷമം ഉണ്ടെന്ന് ആ നടൻ തന്നെ ഉറക്കെ പറഞ്ഞിട്ടും കമാന്ന് ഒരക്ഷരം മിണ്ടാതെ അണ്ണാക്കിൽ പിരി വെട്ടി ഇരിപ്പുണ്ട് പ്രബുദ്ധർ
സംഭവം നടന്നത് മലപ്പുറം വളാഞ്ചേരിയിലെ എംഇഎസ് കോളജിൽ ആയത് കൊണ്ടാവാം ഒരുപക്ഷേ ഈ ഒരു സൈലൻസ്. അല്ലെങ്കിൽ പ്രിൻസിപ്പലിന്റെ രാഷ്‌ട്രീയവും കാരണമാകാം. അറിയില്ല. എന്തായാലും ഒരു കാര്യം ഉറപ്പാണ്. ഏതെങ്കിലും എൻഎസ്എസ് കോളേജിലോ മറ്റ് ഏതെങ്കിലും ക്രൈസ്തവ സഭയുടെ കീഴിൽ വരുന്ന കോളേജിലോ ആയിരുന്നു ഈ സംഭവം എങ്കിൽ ബിബിൻ ജോർജ്ജിന് വേണ്ടി ഘോരഘോരം പ്രസംഗങ്ങളും പോസ്റ്റുകളും ചാനൽ ചർച്ചകളും നടന്നേനെ. പൊതുവേദിയിൽ അപമാനിക്കപ്പെടുന്നത് ആരായാലും അപമാനം എന്നത് ഒരുപോലെ തന്നെയാണ്. അതിപ്പോൾ ആസിഫ് അലി ആവട്ടെ, ജാസി ഗിഫ്റ്റ് ആവട്ടെ, ബിബിൻ ജോർജ്ജ് ആവട്ടെ, ആരായാലും അപമാനം എന്നത് ഒന്ന് തന്നെയാണ്.
മാഗസിൻ പ്രകാശനത്തിന് ക്ഷണിക്കപ്പെട്ട അതിഥിയായാണ് ബിബിൻ അവിടെയെത്തിയത്. അല്ലാതെ ചുമ്മാതെ കയറി ചെന്നതല്ല. അപ്പോൾ തീർച്ചയായും ആ അവസരത്തിൽ സ്വന്തം സിനിമയെ കുറിച്ച് കൂടി പറയും ഏത് സെലിബ്രിറ്റിയും. അതിനെ അത്ര വലിയ പാതകം ആയി കണ്ട് ഇറക്കി വിടുന്നത് ശരിയാണോ? ഒട്ടുമല്ല. ബിബിൻ ഒക്കെ സ്വന്തം വഴി വെട്ടി സിനിമയിൽ വന്ന പയ്യൻ ആണ്. കോടികൾ വച്ച് പി ആർ ചെയ്യാൻ ഉള്ള വഴിയൊന്നും അയാൾക്ക് ഇല്ല. നെപൊട്ടിക് കിഡ് അല്ലാത്തോണ്ട് സിനിമാ ബന്ധങ്ങളും അതിന് ഉണ്ടാവില്ല. കിട്ടുന്ന അവസരങ്ങളിൽ സ്വന്തം സിനിമയുടെ പ്രൊമോഷൻ നടത്തുന്ന ഒരു നടൻ തന്നെ ക്ഷണിച്ച കോളേജിൽ സ്വന്തം പടത്തിന്റെ പ്രൊമോഷൻ കൂടി നടത്താൻ വിചാരിക്കുന്നത് അത്ര കൊടും പാതകം അല്ല. എത്രയോ കോളേജുകളിൽ വലിയ വലിയ, അതായത് കോടികൾ മുടക്കി, ലഹരി ഒക്കെ ജസ്റ്റ് കാഷ്വൽ ഡേ ടു ഡേ ആക്ടിവിറ്റി ആണെന്ന് കാണിക്കുന്ന സിനിമകളുടെ പ്രൊമോഷൻ നടക്കാറുണ്ട്.
പണ്ട് പാലക്കാട് മെഡിക്കൽ കോളേജിൽ അനിൽ രാധാകൃഷ്ണ മേനോൻ -ബിനീഷ് ബാസ്റ്റിൻ പ്രശ്‌നം ഉണ്ടായപ്പോൾ ഈ കേരളത്തിൽ ഉണ്ടായ പുകിൽ ഓർക്കുന്നു. അന്ന് അത് മേനോൻ വാൽ വച്ച് സവർണ്ണ ഹെജിമണി ആണെന്ന് ചെണ്ട കൊട്ടി പാടിയ മനുഷ്യർ എത്രയോ പേരുണ്ട്. പിന്നീട് അത് വെറും ഒരു ആരോപണം മാത്രമെന്ന് തെളിഞ്ഞപ്പോൾ നഷ്ടം സംഭവിച്ചത് അനിൽ രാധാകൃഷ്ണ മേനോന് മാത്രമായിരുന്നു. ഇന്ന് ബിനീഷ് ബാസ്റ്റിൻ സ്റ്റാർ മാജിക്കിൽ ഒക്കെ നിറഞ്ഞു നിൽപ്പുണ്ട്.
ബിബിൻ ജോർജ്ജ് എന്ന നടൻ തന്റെ ശാരീരിക പരിമിതികളെ ഏറ്റവും പോസിറ്റീവ് ആക്കി കൊണ്ട് സിനിമയിൽ തന്റേത് ആയൊരു സ്ഥാനം നേടിയ ആളാണ്. സത്യത്തിൽ പലർക്കും ഇൻസ്പയറിംഗ് ആവേണ്ട ഒരു വ്യക്തി. അങ്ങനെ ഒരാളെ ഈ രീതിയിൽ അപമാനിച്ചു പ്രിൻസിപ്പൽ, അതിന്റെ മാനേജ്മെന്റ് അദ്ദേഹത്തോട് മാപ്പ് പറയണം. ആ കോളേജിലെ കുട്ടികൾ കാണിച്ച വിവേകത്തിന്റെ ആയിരത്തിൽ ഒരംശം പോലും ഇല്ലാതെ പോയല്ലോ അവിടുത്തെ അധികാര വർഗ്ഗത്തിന് കഷ്ടം