ഹരിയാനയിൽ 'കൈ'വിട്ട ആഘോഷവുമായി കോൺഗ്രസ് നേതാക്കൾ; വോട്ടെണ്ണൽ ദിനത്തിൽ ഹനുമാൻ ക്ഷേത്രത്തിൽ ഭജനയിൽ പങ്കെടുത്ത് ഹരിയാന മുഖ്യമന്ത്രി നയാബ് സിംഗ് സെയ്‌നി
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹരിയാനയിൽ ‘കൈ’വിട്ട ആഘോഷവുമായി കോൺഗ്രസ് നേതാക്കൾ; വോട്ടെണ്ണൽ ദിനത്തിൽ ഹനുമാൻ ക്ഷേത്രത്തിൽ ഭജനയിൽ പങ്കെടുത്ത് ഹരിയാന മുഖ്യമന്ത്രി നയാബ് സിംഗ് സെയ്‌നി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 8, 2024, 11:36 am IST
FacebookTwitterWhatsAppTelegram

കുരുക്ഷേത്ര: ഹരിയാനയിലെ ആദ്യ ട്രെൻഡിൽ മുൻതൂക്കം ലഭിച്ചതോടെ കോൺഗ്രസ് നേതാക്കളുടെ ആഘോഷം കൈവിട്ട കളിയായി. ഫലം അനുകൂലമായി തുടങ്ങിയതോടെ കോൺഗ്രസിന്റെ ഡൽഹിയിലെ ആസ്ഥാനത്തും പാർട്ടിയുടെ റോഹ്തക്കിലെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലും ലഡ്ഡുവും ജിലേബിയും വിതരണം ചെയ്തും പടക്കം പൊട്ടിച്ചും പ്രവർത്തകരും നേതാക്കളും ആഘോഷം തുടങ്ങിയിരുന്നു. എന്നാൽ ട്രെൻഡ് മാറി ഫലം ബിജെപിക്ക് അനുകൂലമായതോടെ പാർട്ടി ഓഫീസുകളിൽ ആഘോഷം നിലച്ചു. പടക്കവും ലഡ്ഡുവും ജിലേബിയുമൊക്കെ മാറ്റിവെച്ചു ടെലിവിഷൻ സ്‌ക്രീനിന് മുൻപിൽ ശ്രദ്ധയോടെ ഫലം കാത്തിരിക്കുകയായിരുന്നു പിന്നീട് പ്രവർത്തകർ.

ആദ്യറൗണ്ട് ഫലങ്ങൾ അനുകൂലമായതോടെ എക്‌സിറ്റ് പോൾ ഫലങ്ങളുടെ കൂടെ ആത്മവിശ്വാസത്തിൽ ആഘോഷങ്ങൾ തുടങ്ങാൻ കോൺഗ്രസ് നേതാക്കൾ തന്നെയാണ് പ്രവർത്തകർക്ക് നിർദ്ദേശം നൽകിയത്. ട്രെൻഡ് മാറി മറിഞ്ഞതോടെ നാണക്കേട് ഒഴിവാക്കാൻ ആഘോഷങ്ങൾ അന്തിമഫലം അറിഞ്ഞ ശേഷം മതിയെന്ന നിർദ്ദേശം നൽകി തടിയൂരുക മാത്രമായിരുന്നു നേതാക്കൾക്ക് മുൻപിലുളള വഴി.

അതേസമയം ബിജെപി നേതാക്കൾ പക്വതയോടെയും ക്ഷമയോടെയുമാണ് വോട്ടെണ്ണൽ ഫലത്തിൽ ആദ്യം മുതൽ പ്രതികരിച്ചത്. എക്‌സിറ്റ് പോൾ ഫലങ്ങൾക്ക് ശേഷവും പാർട്ടിയുടെ വിജയത്തിൽ ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്ന മുഖ്യമന്ത്രി നയാബ് സിംഗ് സെയ്‌നി രാവിലെ ബ്രഹ്‌മ സരോവറിലെ ദക്ഷിൺമുഖി ഹനുമാൻ ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തി. ഇവിടെ നടന്ന ഭജനയിലും ഭക്തർക്കൊപ്പം അദ്ദേഹം പങ്കുചേർന്നു. കുരുക്ഷേത്രയിലെ സെയ്‌നി സമാജ് ധർമ്മശാലയിലും അദ്ദേഹം സന്ദർശനം നടത്തി.

പ്രതികരണം ചോദിച്ച മാദ്ധ്യമങ്ങളോട് ബിജെപി മൂന്നാമതും സർക്കാരുണ്ടാക്കുമെന്ന് തന്നെയാണ് ആത്മവിശ്വാസത്തോടെ അദ്ദേഹം പറഞ്ഞത്. കഴിഞ്ഞ പത്ത് വർഷമായി ഹരിയാനയിൽ ബിജെപി ധാരാളം വികസനം കൊണ്ടുവന്നിട്ടുണ്ടെന്നും വരാനിരിക്കുന്ന ബിജെപി സർക്കാരും ഇതേ വികസനം തുടരുമെന്നും അദ്ദേഹം പറഞ്ഞു. കുരുക്ഷേത്രയിലെ ലദ്വ നിയമസഭാ മണ്ഡലത്തിൽ നിന്നാണ് സെയ്‌നി ജനവിധി തേടുന്നത്.

Tags: Haryana Latest Trend ElectionBJPകോൺഗ്രസ്ഹരിയാനകുരുക്ഷേത്രHaryana assembly electionsHaryana Election Result
ShareTweetSendShare

More News from this section

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ

ബൈക്ക് എഞ്ചിൻ രാത്രി മുഴുവൻ ഓൺ ചെയ്ത് വെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

ഷോർട്ട് സർക്യൂട്ട് വില്ലനായി: ഒഡീഷയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 പേർ മരിച്ചു; പരുക്കേറ്റവരെ സന്ദർശിച്ച് മുഖ്യമന്ത്രി

നേപ്പാളിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു: 7 ഇന്ത്യൻ തീർത്ഥാടകർക്ക് ദാരുണാന്ത്യം

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies