അധിക ലഗേജിന് പണം ഈടാക്കി; പാക് എയർലൈൻസിനെതിരെ രൂക്ഷ വിമർശനവുമായി സാക്കിർ നായിക്
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News World

അധിക ലഗേജിന് പണം ഈടാക്കി; പാക് എയർലൈൻസിനെതിരെ രൂക്ഷ വിമർശനവുമായി സാക്കിർ നായിക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 8, 2024, 12:30 pm IST
FacebookTwitterWhatsAppTelegram

ഇസ്ലാമാബാദ്: മലേഷ്യയിൽ നിന്ന് പാകിസ്താനിലേക്കുള്ള യാത്രയ്‌ക്കിടെ അധികമായി വന്ന ലഗേജിനുള്ള ചാർജ് ഒഴിവാക്കാൻ തയ്യാറാകാതിരുന്ന പാകിസ്താൻ ഇന്റർനാഷണൽ എയർലൈൻസിനെതിരെ രൂക്ഷ വിമർശനവുമായി വിവാദ ഇസ്ലാമിക മതപ്രഭാഷകൻ സാക്കിർ നായിക്. കറാച്ചിയിൽ വച്ച് ഒരു പൊതുപരിപാടിയെ അഭിസംബോധന ചെയ്യവെയായിരുന്നു സാക്കിർ നായികിന്റെ വിമർശനം. മലേഷ്യയില്‍ നിന്ന് പോരുമ്പോള്‍ ലഗേജിനുള്ള ചാർജുകൾ പൂർണമായും ഒഴിവാക്കുന്നതിന് പകരം അവർ തനിക്കും സംഘത്തിനും 50 ശതമാനം ഡിസ്‌കൗണ്ട് മാത്രമാണ് വാഗ്ദാനം ചെയ്തതെന്നും ഇയാൾ കുറ്റപ്പെടുത്തുന്നു.

ഇന്ത്യയിൽ ആയിരുന്നെങ്കിൽ തനിക്ക് ഒരിക്കലും ഈ അവസ്ഥ വരുമായിരുന്നില്ലെന്നും സാക്കിർ അവകാശപ്പെടുന്നു. ” ഞാൻ പാകിസ്താനിലേക്ക് പുറപ്പെട്ടപ്പോൾ എന്റെ ബാഗേജ് 1000 കിലോ ആണ് ഉണ്ടായിരുന്നത്. ഈ വിഷയം ഞാൻ പാകിസ്താൻ ഇന്റർനാഷണൽ എയർലൈനിന്റെ സിഇഒയുമായി സംസാരിച്ചു. എനിക്ക് വേണ്ടി എന്തും ചെയ്ത് തരാൻ തയ്യാറാണെന്ന് സ്റ്റേഷൻ മാനേജർ ഉറപ്പ് നൽകി. 500-600 കിലോ അധികം ലഗേജ് ഉണ്ടെന്നും, ആറ് പേർ എന്നോടൊപ്പം ഉണ്ടെന്നും ഞാൻ അദ്ദേഹത്തെ അറിയിച്ചു. പക്ഷേ 50 ശതമാനം ഡിസ്‌കൗണ്ട് മാത്രമാണ് എനിക്ക് അനുവദിച്ച് തന്നത്.

ഇളവ് ലഭിക്കുന്ന സാഹചര്യമായിരുന്നെങ്കിൽ നാല് പേരെ കൂടി ഒപ്പം കൂട്ടുമായിരുന്നു എന്ന് അദ്ദേഹത്തെ അറിയിച്ചിരുന്നു. ഒന്നുകിൽ പൂർണമായും സൗജന്യം അനുവദിക്കുക, അല്ലെങ്കിൽ വിട്ടുകളയാനാണ് ഞാൻ അദ്ദേഹത്തോട് പറഞ്ഞത്. സൗജന്യം അനുവദിക്കാത്തത് കൊണ്ട് തന്നെ ഡിസ്‌കൗണ്ട് വേണ്ടെന്ന് പറഞ്ഞുവെന്നും” സാക്കിർ നായിക് പറഞ്ഞു. അതേസമയം ഈ സാഹചര്യം ഇന്ത്യയിലായിരുന്നെങ്കിൽ തനിക്ക് മുഴുവൻ ലഗേജും പൂർണമായും സൗജന്യമായി കൊണ്ടുവരാൻ സാധിക്കുമായിരുന്നു എന്നും ഇയാൾ അവകാശപ്പെട്ടു.

” ഇന്ത്യയിൽ വച്ചാണ് ഈ സാഹചര്യം ഉണ്ടായിരുന്നതെങ്കിൽ 1000 അല്ല 2000 കിലോ ലഗേജ് ആണെങ്കിലും എനിക്ക് എല്ലാം സൗജന്യമാക്കിയേനെ. ഇവിടെ പാകിസ്താനിൽ ഞാൻ ഈ സർക്കാരിന്റെ അതിഥിയാണ്. വിസയിലും അത് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നിട്ടും പാക് ഇന്റർനാഷണൽ എയർലൈൻസ് സിഇഒ എനിക്ക് 50 ശതമാനം ഡിസ്‌കൗണ്ട് മാത്രമാണ് അനുവദിച്ചത്. ഓരോ അധികം കിലോയ്‌ക്കും ഒടുവിൽ 101 മലേഷ്യൻ റിംഗിറ്റ് (2137 രൂപ) വീതം അടയ്‌ക്കേണ്ടതായി വന്നു. ഒരു അതിഥി ആയിരുന്നിട്ട് കൂടി 300 കിലോ അധികം അനുവദിച്ചില്ല എന്നത് വളരെയധികം വിഷമിപ്പിച്ചു. എനിക്ക് ആരുടേയും ഡിസ്‌കൗണ്ടും ഇളവും ആവശ്യമില്ല. സത്യം തുറന്ന് പറയുന്നതിൽ സങ്കടമുണ്ട്. പക്ഷേ ഇതാണ് പാകിസ്താനിലെ അവസ്ഥയെന്നും” സാക്കിർ നായിക് പറയുന്നു.

അതേസമയം സാക്കിർ നായികിന്റെ ഈ അവകാശവാദങ്ങൾക്ക് വലിയ ട്രോളുകളും വരുന്നുണ്ട്. അതിഥികളെ തെരഞ്ഞെടുക്കുമ്പോൾ ഇനിയെങ്കിലും പാക് സർക്കാർ ശ്രദ്ധിക്കണമെന്നാണ് ഒരാൾ സാക്കിർ നായികിന്റെ പരാമർശത്തോട് പ്രതികരിച്ചത്. ഒരു യഥാർത്ഥ മുസ്ലീം പ്രബോധകൻ ഒരിക്കലും ഇത്തരത്തിൽ പരിഗണനകൾ ആവശ്യപ്പെടില്ലെന്നാണ് മറ്റൊരാൾ കുറിച്ചത്. ഇനി അഥവാ പരിഗണന ലഭിച്ചില്ലെങ്കിൽ പോലും അത് ആരും ഇതുപോലെ പറഞ്ഞ് നടക്കുകയില്ല. ഗൾഫ് രാജ്യത്തായിരുന്നെങ്കിൽ സാക്കിർ നായിക് മുഴുവൻ തുകയും മിണ്ടാതെ കൊടുത്തിട്ട് പോകുമായിരുന്നു എന്നും ഇയാൾ പറയുന്നു. ഈ മാസം ഒന്നാം തിയതി പാകിസ്താനിലെത്തിയ സാക്കിർ നായിക് വിവിധ പരിപാടികളിൽ പങ്കെടുക്കുന്നതിനായി 28 വരെ ഇവിടെ തുടരുമെന്നാണ് വിവരം.

Tags: Malaysiazakir naikPakistan International Airlines (PIA)extra baggage
ShareTweetSendShare

More News from this section

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ബംഗ്ലാദേശിൽ വീണ്ടും ആഭ്യന്തര കലാപം; BNP സ്ഥാനാര്‍ത്ഥിക്ക് വെടിയേറ്റു

“ഹമാസിനെ തുടച്ചുനീക്കും, മുഴുവൻ ഭീകരകേന്ദ്രങ്ങളും തകർത്തെറിയും”; മുന്നറിയിപ്പുമായി ഇസ്രയേൽ പ്രതിരോധ മന്ത്രി

കര, നാവിക, വ്യോമസേനകളെ ശക്തമാക്കാൻ; പാക് അതിർത്തിയിലെ ത്രിശൂലിന് പിന്നാലെ ചൈനീസ് അതിർത്തിയിലും ഇന്ത്യയുടെ സൈനികാഭ്യാസം

 ഇന്ത്യാ വിരുദ്ധൻ, പാക് പ്രേമി,  ഹമാസ് നൽകിയ പണം കൊണ്ട് തെരഞ്ഞെടുപ്പ് പ്രചാരണം; ന്യൂയോർക്കിലെ ആദ്യത്തെ മുസ്ലീം മേയർ; ആരാണ് സോഹ്‌റൻ മംദാനി?

ടേക്ക് ഓഫ് ചെയ്തതിന് തൊട്ടുപിന്നാലെ അപകടം; യുഎസിലെ കെൻറക്കിയിൽ  വിമാനം തകർന്നു വീണു

Latest News

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies