നടി പ്രയാഗ മാർട്ടിൻ കുപ്രസിദ്ധ ഗുണ്ടാ നേതാവായ ഒാംപ്രകാശിനെ സന്ദർശിച്ചെന്ന ആരോപണം നിഷേധിച്ച് പ്രയാഗയുടെ അമ്മ ജിജി മാർട്ടിൻ. ‘ഞാൻ പ്രയാഗയുമായി ഇപ്പോൾ സംസാരിച്ചതേയുള്ളൂ. പ്രയാഗയ്‌ക്ക് ഇതൊന്നും അറിയുന്ന കാര്യങ്ങളല്ല’ ജിജി മാർട്ടിൻ പറഞ്ഞു. അതേസമയം ഓം പ്രകാശ് എന്നൊരാളെ തനിക്ക് അറിയില്ലെന്നും , ഹലോ പോലും പറഞ്ഞിട്ടില്ലെന്നും സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ പ്രയാഗ പറഞ്ഞു .
‘ എന്റെ സമയം മോശമാണ് എന്നതിന് വലിയ ഉദാഹരണമാണ് ഇത്. സോഷ്യൽ മീഡിയ അവരുടെതായി കഥകൾ മെനഞ്ഞ് ഉണ്ടാക്കും. അത് ഞാൻ സമ്മതിച്ചുകൊടുക്കേണ്ട കാര്യമില്ല. എന്റെ ജീവിതം എനിക്ക് ഇഷ്ടമുള്ളതുപോലെ ജീവിക്കാനുള്ളതാണ്. അതിനെപ്പറ്റി മറ്റുള്ളവർ പറയുന്ന അഭിപ്രായങ്ങൾ ചെവിക്കൊള്ളാറില്ല . എന്താണ് സംഭവിച്ചതെന്ന് കണ്ടുപിടിക്കേണ്ടത് പൊലീസിന്റെ പണി ആണ്.
അന്ന് രാവിലെ എട്ടരയ്‌ക്കുള്ള വന്ദേഭാരതിന് എനിക്ക് കോഴിക്കോട് പോകണം. അതു കാരണം, ഞാൻ ആ സ്യൂട്ട് റൂമിൽ തന്നെ അൽപം വിശ്രമിച്ചോട്ടെ എന്നു ചോദിച്ചു . നാലഞ്ചു വയസ്സുള്ള ഒരു കുഞ്ഞുണ്ടായിരുന്നു ആ സ്യൂട്ട് റൂമിൽ . ആ കുഞ്ഞിനൊപ്പമാണ് ഞാൻ കുറച്ചു നേരം കിടന്നത്. എന്നെ പറ്റി എന്തെങ്കിലും തെറ്റായ ആരോപണങ്ങൾ ആരെങ്കിലും പറഞ്ഞു നടക്കുന്നുണ്ടെന്നുണ്ടെങ്കിൽ അത് തെറ്റാണ് എന്ന് പറയുക എന്റെ ഉത്തരവാദിത്തമാണ്.‘ എന്നും പ്രയാഗ പറഞ്ഞു .















