ന്യൂദൽഹി: ഹരിയാനയിലെ ഹാട്രിക് ജയത്തിനും ജമ്മു കശ്മീരിലെ മിന്നുന്ന പോരാട്ടത്തിനും പിന്നാലെ വൈകുന്നേരം ഏഴിന് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യാൻ നരേന്ദ്ര മോദി ഒരുങ്ങുന്നു. വൈകുന്നേരം ഏഴിന് ബിജെപി ആസ്ഥാനത്ത് പ്രധാനമന്ത്രി എത്തി വിജയാഘോഷത്തില്‍ പങ്കെടുക്കും.
അതിനിടെ ഹരിയാനയിൽ ബിജെപി സർക്കാർ രൂപീകരണ ചർച്ചകൾ തുടങ്ങി . മുന്‍ ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിന്റെ വസതിയില്‍ മുതിർന്ന നേതാക്കളുടെ കൂടിക്കാഴ്ച നടക്കുകയാണ്. കേന്ദ്ര മന്ത്രിയും ഹരിയാനയുടെ ചാര്‍ജുള്ള നേതാവുമായ ധര്‍മേന്ദ്ര പ്രധാനും തിരഞ്ഞെടുപ്പ് ചുമതലയുള്ള നേതാക്കളും ഖട്ടറുടെ വസതിയിലെത്തിയിട്ടുണ്ട്.
നിലവിൽ 90 അംഗ നിയമസഭയില്‍ ബിജെപി 51 സീറ്റിലും കോണ്‍ഗ്രസ് 34 സീറ്റിലും മറ്റുള്ളവര്‍ അഞ്ചു സീറ്റിലും ലീഡു ചെയ്യുകയാണ്.















