ഗുരുവായൂർ ദേവസ്വത്തിന്റെ അനാസ്ഥ തുറന്നു കാട്ടി നൃത്താദ്ധ്യാപികയുടെ കുറിപ്പ്. നളന്ദ നൃത്തവിദ്യാലയത്തിലെ അദ്ധ്യാപിക രേഷ്മയാണ് ക്ഷേത്രം ഓഡിറ്റോറിയത്തിന്റെ ദുരവസ്ഥ പങ്കുവെച്ചത്.
ഒന്നര മണിക്കൂർ പരിപാടിക്ക് 6500,4000 എന്നി നിരക്കിൽ ആണ് വാടക നൽകിയാണ് പരിപാടികൾ അവതരിപ്പിക്കുന്നത്. നല്ല രീതിയിൽ ഉള്ള ശബ്ദമോ വെളിച്ചമോ ഇല്ല. ചമയമുറിയോ വിശ്രമ ഇടമോ ഇല്ല. എന്തിന് കുടിക്കാൻ ആയി വെള്ളം പോലും വച്ചിട്ടില്ല. കീറിപ്പറഞ്ഞ സ്റ്റേജിൽ സെല്ലോ ടേപ്പ് ഒട്ടിച്ച് വെച്ചാണ് നൃത്തപരിപാടി നടത്തിയത്. പിന്നെ എന്തിനാണ് ഇത്രയും ഭീമമായ തുക ഓഡിറ്റോറിയത്തിനു വാടകയായി ഇവർ ഈടാക്കുന്നതെന്ന് നൃത്താദ്ധ്യാപിക ചോദിക്കുന്നു.
രേഷ്മ പങ്കുവെച്ച കുറിപ്പിന്റെ പൂർണ്ണരൂപം
എല്ലാ നൃത്തപ്രിയരുടെയും ശ്രദ്ധക്ക്…
ഗുരുവായൂർ അമ്പലത്തിൽ നൃത്ത അരങ്ങേറ്റം, കച്ചേരി, രംഗപ്രവേശം തുടങ്ങിയ ഡാൻസ് പ്രോഗ്രാമിന് പോകാൻ ഉദ്ദേശിക്കുന്നവർ ആണ് നിങ്ങൾ എങ്കിൽ മേക്കപ്പ് ബോക്സിൽ ഇനി കുറച്ചു സെല്ലോ ടേപ്പ് കൂടി കരുതാൻ മറക്കണ്ട… ഈ കഴിഞ്ഞ ദിവസം ഗുരുവായൂരപ്പൻ സ്റ്റേജിൽ കുട്ടികളുടെ രംഗപ്രവേശം നടത്താൻ ആയി എത്തിയപ്പോ ആണ് വേദിയുടെ അവസ്ഥ കണ്ടത്…
വേദിയിൽ വിരിച്ചിരിക്കുന്ന മാറ്റ് പല ഭാഗത്തും കീറിയും പിന്നിയും നില്കുന്നു.. പലയിടത്തും ടേപ്പ് ഒട്ടിച്ചു മറച്ചിട്ടുണ്ട്.. കഴിഞ്ഞ മാസം ഇവിടെ തന്നെ പ്രോഗ്രാം ചെയ്‌ത ചിലരോട് അന്വേഷിച്ചപ്പോൾ അറിഞ്ഞത് അന്നും ഇങ്ങനെ തന്നെ ആയിരുന്നു എന്ന്..
കുട്ടികളുടെ സുരക്ഷ ഓർത്തു ഞങ്ങളുടെ കൂട്ടത്തിൽ ഉള്ളവർ തന്നെ ടേപ്പ് വാങ്ങി കൊണ്ട് വന്നു സ്റ്റേജ് ലു ഒട്ടിച്ച ശേഷം ആണ് ഞങ്ങൾ പ്രോഗ്രാം ആരംഭിച്ചത്…
മേല്പത്തൂർ, ഗുരുവായൂരപ്പൻ എന്നി ഓഡിറ്റോറിയങ്ങൾക് ഒന്നര മണിക്കൂർ പരിപാടിക്ക് 6500,4000 എന്നി നിരക്കിൽ ആണ് വാടക ഒരു ടീമിന്റെ കൈയിൽ നിന്നും ഇടാകുന്നത്. ഒരു ദിവസം ഓരോ വേദിയിലും കുറഞ്ഞത് 5 ടീം എങ്കിലും അവിടെ പരിപാടി അവതരിപ്പിക്കുന്നുണ്ട്.. 60 ദിവസം മുന്നേ പോയി ഓഫീസിന് മുന്നിൽ കാത്തു നിന്ന് ഓഡിറ്റോറിയം ബുക്ക് ചെയ്യണം. അനുവദിച്ച 1.30 മണിക്കൂർ കഴിഞ്ഞാൽ പിന്നീട് ഒരു 2 മിനിറ്റ് പോലും ആ വേദിയിൽ നിൽക്കാൻ സാധിക്കില്ല… നല്ല രീതിയിൽ ഉള്ള ശബ്ദം ഇല്ല വെളിച്ചം ഇല്ല ചമയ മുറി ഇല്ലേയില്ല… വിശ്രമിക്കാൻ ഒരു ഇടവുമില്ല.. കുടിക്കാൻ ആയി വെള്ളം പോലും വച്ചിട്ടില്ല… പിന്നെ എന്തിനാണ് ഇത്രയും ഭീമമായ തുക ഓഡിറ്റോറിയത്തിനു വാടകയായി ഇവർ ഈടാക്കുന്നത്.
ട്യൂബ് ലൈറ്റിന്റെ മാത്രം വെളിച്ചത്തിൽ ആണെങ്കിലും ഏറ്റവും മോശപ്പെട്ട ശബ്ദക്രമീകരണത്തിൽ ആണെങ്കിലും കലാകാരന്മാർ ഗുരുവായൂർ വേദി തേടിയെത്തുന്നത് ആ ക്ഷേത്രത്തിനോടുള്ള ആത്മബന്ധം കൊണ്ടും കണ്ണനോട് ഉള്ള ഭക്തി മൂലം മാത്രം ആണ്… ആ ആത്മബന്ധവും ഭക്തിയും ചൂഷണം ചെയ്യപ്പെടുകയാണ് ഇവിടെ.. പണം പിരിക്കാനും ഉത്തരവുകൾ കൽപ്പിക്കാനും കാണിക്കുന്ന ഉത്സാഹം ദേവസ്വം ബോർഡ് കലാകാരന്മാർക്ക് വേണ്ടുന്ന സൗകര്യങ്ങൾ ഒരുക്കി നൽകാനായി കാണിക്കാത്തത് തികഞ്ഞ ഉത്തരവാദിത്വമില്ലായ്മയാണ് എന്ന് തന്നെ പറയേണ്ടി വരുന്നു…
ക്ഷേത്രങ്ങളിൽ കിട്ടുന്ന നിയമനം വെറും ജോലി മാത്രം അല്ല അതൊരു ഭഗവത് സേവ കൂടിയാണെന്നു ദേവസ്വം ബോർഡ് ജീവനക്കാർ മനസിലാക്കണം…
ക്ഷേത്രങ്ങളിൽ വരുന്ന ഭക്തർ, കലാകാരന്മാർ തങ്ങളുടെ അഥിതികൾ ആണെന്നു മനസിലാക്കി അവർക്കു വേണ്ടുന്ന സൗകര്യം ചെയ്‌തു കൊടുക്കാൻ ജീവനക്കാർ തയ്യാറാവണം… അവർ ഭക്തിയോടെ സമർപ്പിക്കുന്ന നാണയ തുട്ടുകൾ ആണ് പിന്നീട് ജീവനക്കാരുടെ ശമ്പളം ആയി മാറുന്നത് എന്ന് ജീവനക്കാർ തിരിച്ചറിയണം
പണം എണ്ണി വാങ്ങുന്ന കൈകൾ സമർപ്പണത്തോടെ ജോലി ചെയ്യുന്നുണ്ടോ എന്ന് ഉറപ്പു വരുത്താൻ അധികാരികൾ ആയി ഇരിക്കുന്നവർ അതീവ ശ്രദ്ധ പുലർത്തണം.
.ഇതിനൊന്നും കഴിയില്ല എങ്കിൽ ദേവസ്വം ബോർഡ് ന്റെ കീഴിൽ ഉള്ള ജോലിയിൽ നിന്നും രാജി വച്ചു പുറത്ത് പോകണം…ദൈവീകമായ പരിശുദ്ധമായ കലകൾ ദൈവീകമായ പരിശുദ്ധമായ വേദികളിൽ അല്ലെ അവതരിപ്പിക്കേണ്ടത്… ഇനി വരുന്ന കലാകാരന്മാർക് എങ്കിലും കീറാത്ത പിന്നാത്ത നല്ല രീതിയിൽ വെളിച്ചവും ശബ്ദ ക്രമീകരണങ്ങളും ഉള്ള വേദി ലഭ്യമാകും എന്ന പ്രത്യാശയിൽ ഈ ചിത്രങ്ങൾ പങ്കുവയ്‌ക്കുന്നു…















