മുനമ്പത്തെ വഖഫ് അധിനിവേശം; ജനങ്ങളെ കുടിയൊഴിപ്പിക്കാൻ വന്നാൽ കായികമായി നേരിടാനും തയ്യാറാകുമെന്ന് കെ സുരേന്ദ്രൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മുനമ്പത്തെ വഖഫ് അധിനിവേശം; ജനങ്ങളെ കുടിയൊഴിപ്പിക്കാൻ വന്നാൽ കായികമായി നേരിടാനും തയ്യാറാകുമെന്ന് കെ സുരേന്ദ്രൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 8, 2024, 08:52 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: മുനമ്പത്തെ വഖഫ് ബോർഡ് അധിനിവേശത്തിനെതിരെ വീണ്ടും പ്രതിഷേധം ശക്തമാക്കി ബിജെപി. മുനമ്പത്തെ ജനങ്ങളെ കുടിയൊഴിപ്പിക്കാൻ വന്നാൽ കായികമായി നേരിടാനും ഞങ്ങളുടെ ചെറുപ്പക്കാർ തയ്യാറാകുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. നീതി നിഷേധിക്കപ്പെട്ടവർക്ക് ഒപ്പമാണ് ബിജെപി. അല്ലാതെ വിഡി സതീശൻ പറയുന്നതുപോലെ കുഞ്ഞാലിക്കുട്ടിയുമായി സംസാരിച്ച് എല്ലാം തീർപ്പാക്കാം എന്ന് പറയുന്ന പരിപാടിയില്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

മുനമ്പം അധിനിവേശത്തിനെതിരായി കൊച്ചി വഖഫ് ബോർഡ് ഓഫീസിലേക്ക് ബിജെപി ന്യൂനപക്ഷ മോർച്ച സംഘടിപ്പിച്ച മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുനമ്പത്തെ കുടിയിറക്ക് ഭീഷണി ഉയർന്നുവന്നിട്ട് കുറച്ചു കാലങ്ങളായി. ന്യൂനപക്ഷ മോർച്ച നേരത്തെ തന്നെ ഈ വിഷയത്തിൽ പ്രതിഷേധവുമായി രംഗത്തുണ്ട്. തദ്ദേശവാസികളെ കൂടെ നിർത്തി അവരുടെ പ്രശ്‌നത്തിന് പരിഹാരം കണ്ടില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം ഉണ്ടാകുമെന്ന് ഞങ്ങൾ പറഞ്ഞപ്പോൾ ഇപ്പോൾ ചില ആളുകൾ വന്നിരിക്കുകയാണ്.

കഴിഞ്ഞ ദിവസം മുനമ്പത്ത് വിഡി സതീശന്റെയും ഹൈബി ഈഡന്റെയും നേതൃത്വത്തിൽ നടന്ന പരിപാടിയെക്കുറിച്ചായിരുന്നു കെ സുരേന്ദ്രന്റെ വാക്കുകൾ. ഹൈബി ഈഡൻ എന്ത് നിലപാടാണ് വഖഫ് പരിഷ്‌കരണത്തിൽ പാർലമെന്റിൽ സ്വീകരിക്കുന്നതെന്ന് കെ സുരേന്ദ്രൻ ചോദിച്ചു.

കുഞ്ഞാലിക്കുട്ടിയുമായി സംസാരിച്ച് പ്രശ്‌നങ്ങൾ തീർക്കുമെന്നാണ് വിഡി സതീശൻ പറയുന്നത്. കോൺഗ്രസ് പാർട്ടി ഇത്രയും കാലം ഉണ്ടായിട്ട് എന്തുകൊണ്ടാണ് ഇക്കാര്യത്തിൽ ശരിയായ നിലപാട് സ്വീകരിക്കാഞ്ഞതെന്ന് കെ സുരേന്ദ്രൻ ചോദിച്ചു. മുനമ്പത്തെ തീരദേശ വാസികളുടെ അവകാശമാണ് അവിടെ താമസിക്കുകയെന്നത്. അവർ കാശ് കൊടുത്ത് വാങ്ങിയ ഭൂമിയാണ്. മൂന്ന് തലമുറകളായി അവിടെ താമസിക്കുന്നവരുണ്ടെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

പിണറായി മന്ത്രിസഭയിലെ 21 ാമത്തെ മന്ത്രിയാണ് വിഡി സതീശൻ. പ്രതിപക്ഷ നേതാവായി കാണാണാനാകില്ല. പിണറായി വിജയനെ ഏത് ആപത് ഘട്ടത്തിലും സഹായിക്കാൻ അവതരിച്ചിട്ടുളള അവതാര പുരുഷനാണ്. ഇന്നലെ നിയമസഭയിൽ കണ്ടില്ലേയെന്നും കെ സുരേന്ദ്രൻ ചോദിച്ചു. എന്തെല്ലാം കാര്യങ്ങൾ നിയമസഭയിൽ ചർച്ച ചെയ്യാനുണ്ടായിരുന്നു. ഒറ്റ ബഹളത്തിൽ നിയമസഭ അലങ്കോലമാക്കി. എന്നിട്ട് നിഴൽ യുദ്ധം നടത്തുവെന്ന് ജനങ്ങളെ കാണിക്കുകയാണ്. പിണറായിയും വിഡി സതീശനും തമ്മിൽ ഒരു യുദ്ധവുമില്ലെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ പറഞ്ഞു.

Tags: കെ. സുരേന്ദ്രൻബിജെപി സംസ്ഥാന അദ്ധ്യക്ഷൻവിഡി സതീശൻവഖഫ് ബോർഡ്കൊച്ചി വഖഫ് ബോർഡ്
ShareTweetSendShare

More News from this section

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

Latest News

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies