നെഞ്ചിലെ അണുബാധയെ തുടര്‍ന്ന് ചികിത്സ; മുതിര്‍ന്ന ബിജെപി നേതാവ് അദ്വാനി ആശുപത്രി വിട്ടു
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നെഞ്ചിലെ അണുബാധയെ തുടര്‍ന്ന് ചികിത്സ; മുതിര്‍ന്ന ബിജെപി നേതാവ് അദ്വാനി ആശുപത്രി വിട്ടു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 19, 2026, 02:40 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: നെഞ്ചിലെ അണുബാധയെ തുടര്‍ന്ന് ഡല്‍ഹിയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മുതിര്‍ന്ന ബിജെപി നേതാവും മുന്‍ ഉപപ്രധാനമന്ത്രിയുമായ എല്‍.കെ. അദ്വാനി ആശുപത്രി വിട്ടു. ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടര്‍ന്നാണ് 98കാരനായ അദ്വാനിയെ തിങ്കളാഴ്ച ഡിസ്ചാര്‍ജ് ചെയ്തത്. ഒക്ടോബര്‍ 16നാണ് അദ്വാനിയെ ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ന്യൂറോളജി വിഭാഗത്തിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. വിനീത് സൂരിയുടെ നേതൃത്വത്തിലായിരുന്നു ചികിത്സ. ആരോഗ്യനിലയില്‍ പുരോഗതിയുണ്ടായതിനെ തുടര്‍ന്ന് വീട്ടിലേക്ക് മടങ്ങാന്‍ അനുവദിച്ചതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

ഈ മാസം ആദ്യം പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്വാനിയുടെ ഡല്‍ഹിയിലെ വസതിയിലെത്തി അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു. ഭരണത്തലവനായി 25 വര്‍ഷം പൂര്‍ത്തിയാക്കിയ വേളയിലായിരുന്നു കൂടിക്കാഴ്ച. അദ്വാനിയുടെ അനുഗ്രഹം തേടിയ പ്രധാനമന്ത്രി, രാജ്യത്തിന്റെ പൊതുജീവിതത്തില്‍ അദ്ദേഹം നല്‍കിയ സംഭാവനകളെ പ്രശംസിക്കുകയും ചെയ്തിരുന്നു. 2001 ഒക്ടോബര്‍ 7 മുതല്‍ ഭരണത്തലവനായി തുടര്‍ച്ചയായി സേവനമനുഷ്ഠിക്കുന്ന മോദി, ഗുജറാത്ത് മുഖ്യമന്ത്രിയായും പിന്നീട് പ്രധാനമന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. അദ്വാനിയുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് എക്‌സില്‍ കുറിച്ച മോദി, രാജ്യത്തിന്റെ പുരോഗതിയില്‍ അദ്ദേഹം നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി.

1999 മുതല്‍ 2004 വരെ അടല്‍ ബിഹാരി വാജ്‌പേയി സര്‍ക്കാരില്‍ ആഭ്യന്തരമന്ത്രിയായിരുന്ന അദ്വാനി, 2002 മുതല്‍ 2004 വരെ ഉപപ്രധാനമന്ത്രിയായും സേവനമനുഷ്ഠിച്ചു. 1927 നവംബര്‍ 8ന് ഇന്നത്തെ പാകിസ്ഥാനിലെ കറാച്ചിയിലാണ് അദ്വാനി ജനിച്ചത്. 1942ല്‍ രാഷ്‌ട്രീയ സ്വയംസേവക സംഘത്തില്‍ (ആര്‍എസ്എസ്) സ്വയംസേവകനായി ചേര്‍ന്ന അദ്ദേഹം പിന്നീട് ഇന്ത്യന്‍ രാഷ്‌ട്രീയത്തിലെ പ്രധാന നേതാക്കളിലൊരാളായി മാറി. 1986-1990, 1993-1998, 2004-2005 കാലയളവുകളിലായി മൂന്ന് തവണ ബിജെപി ദേശീയ അധ്യക്ഷനായി പ്രവര്‍ത്തിച്ചു. പാര്‍ട്ടിയുടെ വളര്‍ച്ചയിലും ദേശീയ രാഷ്‌ട്രീയത്തില്‍ ബിജെപിയുടെ സ്വാധീനം വര്‍ധിപ്പിക്കുന്നതിലും അദ്ദേഹം നിര്‍ണായക പങ്കുവഹിച്ചു.

Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…

https://whatsapp.com/channel/0029Va4LMqWE50UdrVhraq0y

രാജ്യത്തിന് നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് 2024ല്‍ അദ്വാനിക്ക് ഭാരതരത്‌ന പുരസ്‌കാരം നല്‍കി ആദരിച്ചു. രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവാണ് പുരസ്‌കാരം സമ്മാനിച്ചത്.

Tags: dischargehospitalLK ADWANI
Share
Tweet
SendShare

More News from this section

എസ്സിഒ ഉച്ചകോടി: പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് താജിക്കിസ്ഥാനിലേക്ക്

കുലസായി ദസറ; കുലശേഖരപട്ടണത്ത് ഭക്തജനപ്രവാഹം; മുത്താരമ്മൻ ക്ഷേത്രത്തിൽ മഹിഷാസുരസംഹാരം നാളെ അർധരാത്രി

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്, അക്രമികളെ ഉടൻ പിടികൂടാൻ ഫഡ്നാവിസിന്റെ നിർദേശം, ‘ഒരു ഗ്യാങ്ങിനെയും വെറുതെ വിടില്ല’; കർശന നടപടിയെന്ന് ഏകനാഥ് ഷിൻഡെ

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

Latest News

കള്ളക്കടൽ മുന്നറിയിപ്പ്; 1.4 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ; തിരുവനന്തപുരത്തും കന്യാകുമാരിയിലും കടലാക്രമണ സാധ്യത

ഫ്രാൻസിൽ സമരത്തിന്റെ മറവിലെ അക്രമങ്ങൾ അംഗീകരിക്കില്ല: മാക്രോൺ

മദ്യലഹരിയിൽ പിതാവിന്റെ കുത്തേറ്റു; കൊട്ടാരക്കരയിൽ പ്ലസ് വൺ വിദ്യാർഥിക്ക് ഗുരുതര പരിക്ക്

സുതാര്യമായ മേൽക്കൂരയും വിശാലമായ ജനാലകളും; പശ്ചിമഘട്ടം കൺമുന്നിൽ; മധുര–ഗുരുവായൂർ എക്സ്പ്രസിൽ പ്രകൃതിഭംഗി ആസ്വദിക്കാം; വിസ്റ്റാഡോം ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു

തുലാവർഷം ശക്തമാകുന്നു; ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ട്

നെഞ്ചിലെ അണുബാധയെ തുടര്‍ന്ന് ചികിത്സ; മുതിര്‍ന്ന ബിജെപി നേതാവ് അദ്വാനി ആശുപത്രി വിട്ടു

സിംബാബ്വെയെ തകര്‍ത്ത് ഇന്ത്യക്ക് പരമ്പര; സ്മൃതിയെ മറികടന്ന് ഷഫാലി വര്‍മ്മയുടെ റെക്കോര്‍ഡ്

ആലപ്പുഴയിലെ രണ്ടുവയസ്സുകാരന്റെ മരണം; പോഷകാഹാരക്കുറവ് കണ്ടെത്തിയതോടെ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു, മൂന്ന് ഉദ്യോഗസ്ഥരോട് വിശദീകരണം തേടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies