ഉജ്ജയിനിലെ മഹകാലേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ. മായങ്ക് അഗർവാൾ, പ്രസിദ്ധ് കൃഷ്ണ, വൈശാഖ് വിജയ് കുമാർ എന്നിവരാണ് ക്ഷേത്രദർശനം നടത്തിയത്.
ഭസ്മ ആരതിയിലും മൂവരും പങ്കെടുത്തു. നന്തി ഹാളിൽ ഒരുമിച്ചിരുന്ന് ചടങ്ങിൽ പങ്കെടുക്കുന്നതിന്റെ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. ആരതിക്ക് പിന്നാലെ താരങ്ങൾ ബാബാ മഹാകാലിന്റെ ഗർഭഗൃഹത്തിലെത്തി ജലാഭിഷേകം നടത്തി. തുടർന്ന് പ്രാർത്ഥനകളോടെയാണ് ദർശനം പൂർത്തിയാക്കിയത്.















