ഇന്ത്യയിൽ പുതിയ ഇ-ക്ലാസ് പുറത്തിറക്കി മെഴ്‌സിഡസ്-ബെൻസ്. 78.50 ലക്ഷത്തിലാണ് വാഹനത്തിന്റെ എക്സ്-ഷോറൂം വില ആരംഭിക്കുന്നത്. ആറാം തലമുറ കാർ എൽഡബ്ല്യുബി രൂപത്തിലും ആർഎച്ച്ഡി ഫോർമാറ്റിലും ലഭിക്കുന്ന ഏക വിപണി ഇന്ത്യയാണ് എന്നതും ശ്രദ്ധേയം. മൂന്ന് പതിപ്പുകളിലും രണ്ട് പെട്രോൾ, ഒരു ഡീസൽ എഞ്ചിൻ ഓപ്ഷനുകളിലും ഇത് ലഭ്യമാണ്.
പവർട്രെയിനുകളുടെ കാര്യത്തിൽ, 48V മൈൽഡ്-ഹൈബ്രിഡ് സിസ്റ്റവുമായി ജോടിയാക്കിയ 2.0-ലിറ്റർ ടർബോ-പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളാണ് പുതിയ ഇ-ക്ലാസിന്. ഒമ്പത് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സ്. 92.50 ലക്ഷം രൂപ വിലയുള്ള E450 പെട്രോൾ 4MATIC അവതരിപ്പിച്ചുകൊണ്ട് മെഴ്‌സിഡസ് ലോഞ്ചിൽ ഒരു സർപ്രൈസ് എൻട്രിയും നടത്തി. 200, 220d എന്നിവയ്‌ക്കുള്ള ബുക്കിംഗ് ഉടനടി ആരംഭിച്ചു.
അതേസമയം E450 4MATIC-ന്റെ ബുക്കിംഗ് നവംബറിൽ തുറക്കും. ബിഎംഡബ്ല്യു 5 സീരീസ്, ഓഡി എ6 എന്നിവയ്‌ക്കെതിരെയാണ് പുതിയ ഇ-ക്ലാസ് മത്സരത്തിന് ഇറങ്ങുന്നത്. ഹൈടെക് സിൽവർ, ഗ്രാഫൈറ്റ് ഗ്രേ, പോളാർ വൈറ്റ്, ഒബ്സിഡിയൻ ബ്ലാക്ക്, നോട്ടിക് ബ്ലൂ അഞ്ച് നിറങ്ങളിൽ വാഹനം ലഭിക്കും.
ആറാം തലമുറ ഇ-ക്ലാസിന്റെ വേരിയൻറ് തിരിച്ചുള്ള വിലകൾ
പുതിയ ഇ-ക്ലാസ് ഇ200: 78.50 ലക്ഷം
പുതിയ ഇ-ക്ലാസ് e220d: 81.50 ലക്ഷം
പുതിയ ഇ-ക്ലാസ് e450 4MATIC: 92.50 ലക്ഷം