ഇങ്ങനെ വേണം അവസരം മുതലാക്കാൻ! തീപ്പൊരി ചീറ്റി നിതീഷ്, ക്വിൻ്റൽ അടിയുമായി റിങ്കു; ഇന്ത്യക്ക് വമ്പൻ സ്കോർ
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഇങ്ങനെ വേണം അവസരം മുതലാക്കാൻ! തീപ്പൊരി ചീറ്റി നിതീഷ്, ക്വിൻ്റൽ അടിയുമായി റിങ്കു; ഇന്ത്യക്ക് വമ്പൻ സ്കോർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 9, 2024, 08:38 pm IST
FacebookTwitterWhatsAppTelegram

ബം​ഗ്ലാദേശിനെതിരെയുള്ള രണ്ടാം ടി20യിൽ ഇന്ത്യൻ പുരുഷ ടീമിന് വമ്പൻ സ്കോർ. നിശ്ചിത ഓവറിൽ 9 വിക്കറ്റിൽ 221 റൺസാണ് ഇന്ത്യ അടിച്ചൂക്കൂട്ടിയത്. തുടക്കത്തിലെ തകർച്ച അതിജീവിച്ച ആതിഥേയർ പിന്നീട് ബം​ഗ്ലാദേശ് ബൗളർമാരെ തല്ലിയൊതുക്കുകയായിരുന്നു. ഓൾറൗണ്ടർ നിതീഷ് കുമാർ റെഡ്ഡിയുടെ കന്നി അർദ്ധസെഞ്ചുറിയാണ് (34 പന്തിൽ 74 ) ഇന്ത്യക്ക് കരുത്തായത്. 7 പടുകൂറ്റൻ സിക്സറുകളും 4 ബൗണ്ടറിയും പറത്തിയാണ് താരം കരിയറിലെ മികച്ച സ്കോർ കണ്ടെത്തിയത്.

റിങ്കു സിം​ഗും താരത്തിന് മികച്ച പിന്തുണ നൽകി. നിതീഷ് പുറത്തായതിന് പിന്നാലെ ക്രീസിലെത്തിയ ഹാർദിക് തുടക്കം മുതലെ ആക്രമണം അഴിച്ചുവിട്ടു.തൊട്ടുപിന്നാലെ റിങ്കുവും കത്തിക്കയറി. ഇതിനിടെ താരം 26 പന്തിൽ അർദ്ധശതകവും സ്വന്തമാക്കി. 53 റൺസെടുത്ത താരത്തെ ടസ്കിൻ അഹമ്മദാണ് പുറത്താക്കിയത്.

നേരത്തെ ടോസ് നഷ്ടമായി ബാറ്റിം​ഗിനിറങ്ങിയ ഇന്ത്യയുടെ ഓപ്പണർമാർ നിരാശപ്പെടുത്തിയിരുന്നു. 7 പന്തിൽ 10 റൺസുമായി സഞ്ജുവും 11 പന്തിൽ 15 റൺസുമായി അഭിഷേക് ശർമയും പുറത്തായി. പിന്നാലെയെത്തിയ ക്യാപ്റ്റൻ സൂര്യകുമാർ യാദവിന് കാര്യമായി ഒന്നും ചെയ്യാനായില്ല. എട്ടു റൺസെടുത്ത ക്യാപ്റ്റനെ മുസ്താഫിസൂർ പുറത്താക്കി. പിന്നീട് ക്രീസിലൊന്നിച്ച നിതീഷ്-റിങ്കു സഖ്യം 49 പന്തിൽ 108 റൺസാണ് അടിച്ചുകൂട്ടിയത്.

6 പന്തിൽ 15 റൺസുമായി പരാ​ഗ് തന്റെ ഭാ​ഗം ഭം​ഗിയാക്കി. 19 പന്തിൽ 32 റൺസെടുത്ത ഹാർദിക്കിനെ റിഷാദ് ഹൊസൈൻ കൂടാരം കയറ്റി. തസ്കിൻ അഹമ്മദ്, തൻസിം ഹൻ , മുസ്താഫിസുർ റഹ്മാൻ എന്നിവർക്ക് രണ്ടുവിക്കറ്റ് വീതം ലഭിച്ചു. ഇതിൽ തൻസിം തല്ല് വാങ്ങിക്കൂട്ടി.വരുൺ ചക്രബർത്തി(0) അർഷദീപ് സിം​ഗ്(6) എന്നിവരാണ് പുറത്തായ താരങ്ങൾ.

 

Tags: bangladeshIndiaScorebig2nd T20
ShareTweetSendShare

More News from this section

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ

ബൈക്ക് എഞ്ചിൻ രാത്രി മുഴുവൻ ഓൺ ചെയ്ത് വെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

ഷോർട്ട് സർക്യൂട്ട് വില്ലനായി: ഒഡീഷയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 പേർ മരിച്ചു; പരുക്കേറ്റവരെ സന്ദർശിച്ച് മുഖ്യമന്ത്രി

നേപ്പാളിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു: 7 ഇന്ത്യൻ തീർത്ഥാടകർക്ക് ദാരുണാന്ത്യം

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies