സംശയകരമായ സാമ്പത്തിക ഇടപാടുകൾക്കെതിരെ ശക്തമായ നടപടിയുമായി യുഎഇ.കഴിഞ്ഞ വർഷംരണ്ട് ബില്യൺ ദിർഹത്തിന്റെ സമ്പത്തും ആസ്തിയും കണ്ടുകെട്ടി. കള്ളപ്പണം വെളുപ്പിക്കൽ, ഭീകരവാദ ധനസഹായം, അതിന്റെ വ്യാപനത്തിനുള്ള സഹായം എന്നിവയെ ചെറുക്കാനുള്ള 2024-’27 കാലയളവിലെ ദേശീയ പദ്ധതി യു.എ.ഇ അടുത്തിടെയാണ് ആരംഭിച്ചത്.
കള്ളപ്പണം വെളുപ്പിക്കൽ തടയുന്നതിനും ഭീകരവാദത്തിന് ധനസഹായം നൽകുന്നതിനും എതിരെയുള്ള പ്രവർത്തനത്തിന്റെ ഭാഗമായാണ് യുഎഇയിൽ കഴിഞ്ഞ വർഷം രണ്ട് ബില്യൺ ദിർഹത്തിന്റെ സമ്പത്തും ആസ്തിയും കണ്ടുകെട്ടിയത്. അബുദാബിയിൽ നടന്ന സാമ്പത്തിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട ദേശീയ ഉച്ചകോടിയിൽ യുഎഇ സെൻട്രൽ ബാങ്ക് ഗവർണർ ഖാലിദ് മുഹമ്മദ് ബൽഅമയാണ് ഇക്കാര്യം അറിയിച്ചത്.
2022 ഇൽ 80 മില്യൺ ദിർഹത്തിന്റെ ഇടപാടുകൾക്ക് മുകളിലാണ് സെൻട്രൽ ബാങ്ക് ഉപരോധം ഏർപ്പെടുത്തിയതെങ്കിൽ ഇപ്പോൾ അത് 250 മില്യൺ ദിർഹമായി വർദ്ധിച്ചതായി ഗവർണർ ചൂണ്ടിക്കാട്ടി. സാമ്പത്തിക മേഖലയുടെ കാര്യക്ഷമതയും സമഗ്രതയും നിലനിർത്തുന്നതിൽ യുഎഇ ഗണ്യമായ പുരോഗതി കൈവരിച്ചതായി അദേഹം പറഞ്ഞു.സാമ്പത്തിക പ്രവർത്തനങ്ങൾ സുരക്ഷിതവും സുതാര്യവുമാക്കുന്നതിന് സൂപർവൈസറി ടെക്നോളജി പ്രോഗ്രാം സെൻട്രൽ ബാങ്ക് ഉടൻ തുടങ്ങുമെന്ന് ബൽഅമ വ്യക്തമാക്കി.













