ടാറ്റ എന്ന് രണ്ട് അക്ഷരത്തിന് ഓരോ ഭാരതീയന്റെ ദൈനംദിന ജീവിതത്തിലും നിർണ്ണായ സ്വാധിനമുണ്ട്. ഉപ്പ് മുതൽ വിമാനം വരെ സ്വന്തമായുള്ള ബ്രാൻഡ് എന്ന പദവി ടാറ്റ സ്വന്തമാക്കിയത് രത്തൻ ടാറ്റയുടെ കാലത്താണ്. പഴയ ടാറ്റയുടെ സാമ്രാജ്യം സ്റ്റീൽ, രാസവ്യവസായം, തേയില തുടങ്ങിയ വാണിജ്യ ചരക്കുകളിലായിരുന്നു. ജെ. ആർ.ഡി ടാറ്റയുടെ പിൻഗാമിയായി രത്തനെ തിരഞ്ഞെടുത്തപ്പോൾ കുറ്റപ്പെടുത്തലുകൾ വ്യാപകമായിരുന്നു.
1971 ലാണ് ശേഷമാണ് അദ്ദേഹം ടാറ്റ ഗ്രൂപ്പിന്റെ ഭാഗമായത്. പിന്നീടുള്ള വർഷങ്ങളിൽ രാജ്യം കണ്ടത് ടാറ്റ എന്ന ബ്രാൻഡിന്റെ കുതിച്ച് ചാട്ടമാണ്. 1991 ലാണ് അദ്ദേഹം ചെയർമാൻ സ്ഥാനം ഏറ്റെടുത്തത്. 2012 വരെ അത് തുടർന്നു. അദ്ദേഹത്തിന്റെ ജീവിതത്തിലെ അവിസ്മരണീയമായ നിമിഷങ്ങൾ വിവിധ ഘട്ടങ്ങളിലായി അദ്ദേഹം സോഷ്യൽ ഹാൻഡിലിൽ പങ്കുവെച്ചിട്ടുണ്ട്. രത്തൻ ടാറ്റ അരങ്ങൊഴിയുമ്പോൾ അദ്ദേഹം ഷെയർ ചെയ്ത 9 ഫോട്ടോകൾ കാണാം…
ന്യൂയോർക്കിലെ കോൺണൽ യൂണിവേഴ്സിറ്റിയിലെ പഠനകാലത്ത്….2019 നവംബർ 17 ന് അദ്ദേഹം ഇൻസ്റ്റാഗ്രാം ഹാൻഡിൽ ചിത്രം പങ്കിട്ടു.
കോളേജ് അവധിക്കാലത്ത് രത്തൻ ടാറ്റ ആദ്യമായി ജംഷഡ്പൂർ സന്ദർശിച്ചപ്പോൾ. ടാറ്റ സ്റ്റീലിന്റെ ടെൽകോ പ്ലാൻ്റിലാണ് രത്തൻ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 2020 ജൂലൈ 17 ന് ഇൻസ്റ്റാഗ്രാം ഹാൻഡിൽ ചിത്രം പങ്കുവെച്ച ചിത്രം.
സഹോദരൻ ജിമ്മിക്കൊപ്പം 1945-ൽ രത്തൻ ടാറ്റ.
രത്തൻ ടാറ്റ തന്റെ പ്രിയപ്പെട്ട നായ ടിറ്റോയ്‌ക്കൊപ്പം. അതിന്റെ മരണശേഷം അദ്ദേഹം ഈ ചിത്രം പങ്കുവെച്ചിരുന്നു.
2021 സെപ്റ്റംബറിലാണ് രത്തൻ ടാറ്റ ഫോട്ടോ ഷെയർ ചെയ്തത്, ചെറുപ്പത്തിൽ പിയാനോ പഠിച്ച നാളുകൾ അനുസ്മരിച്ച് കൊണ്ടാണ് പോസ്റ്റ്. “നന്നായി വായിക്കാൻ പഠിക്കുക എന്ന ചിന്തയിലാണ് താൻ’ എന്ന് അദ്ദേഹം കുറിച്ചിരുന്നു.
2012 ഒക്ടോബർ 19-ന് ആരംഭിച്ച സ്റ്റാർബക്സ് ഇന്ത്യയുടെ 150-ാമത് സ്റ്റോർ ആഘോഷ വേളയിൽ രത്തൻ ടാറ്റ.
2022 ജൂൺ 11-ന് മുംബൈയിൽ നടന്ന HSNC യൂണിവേഴ്‌സിറ്റിയുടെ പ്രത്യേക ബിരുദദാന ചടങ്ങിൽ രത്തൻ ടാറ്റ, മഹാരാഷ്‌ട്ര ഗവർണർ ഭഗത് സിംഗ് കോഷിയാരി, HSNC യൂണിവേഴ്‌സിറ്റി പ്രൊവോസ്റ്റ് ഡോ. നിരഞ്ജൻ ഹിരാനന്ദാനി എന്നിവരോടൊപ്പം.
2018 ജനുവരിയിൽ അന്നത്തെ ടാറ്റ സൺസ് ചെയർമാൻ സൈറസ് മിസ്ത്രിക്കൊപ്പം ഡൽഹിയിലെ പ്രധാനമന്ത്രിയുടെ വസതിയിൽ രത്തൻ ടാറ്റ.
രത്തൻ ടാറ്റയും ടാറ്റ സൺസ് ചെയർമാൻ നടരാജൻ ചന്ദ്രശേഖരനും 2024 മാർച്ച് 1 ന് മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്‌സുമായി നടത്തിയ കൂടിക്കാഴ്ചയിൽ.
ഒളിമ്പിക്‌സിൽ സ്വർണം നേടിയ ജാവലിൻ ത്രോ താരം നീരജ് ചോപ്രയ്‌ക്കൊപ്പം രത്തൻ ടാറ്റ; 2022 ഓഗസ്റ്റ് 16-ന് മുംബൈയിൽ മുതിർന്ന പൗരന്മാർക്കായുള്ള ഇന്ത്യയിലെ ആദ്യത്തെ സ്റ്റാർട്ടപ്പായ ‘ഗുഡ് ഫെല്ലോസ്’ ഉദ്ഘാടന വേളയിൽ (വലത്)