നാട് കാണാൻ വന്ന ടൂറിസ്റ്റുകൾക്ക് വൃത്തിഹീനമായ രീതിയിൽ ചായ പകർന്ന് നൽകാൻ ശ്രമം . ഉത്തരാഖണ്ഡിലെ വിനോദസഞ്ചാര കേന്ദ്രമായ മുസ്സൂറിയിലാണ് സംഭവം . ടൂറിസ്റ്റുകൾ ആവശ്യപ്പെട്ട ചായ പകർന്നെടുത്ത ശേഷം അതിൽ തുപ്പുകയായിരുന്നു ടൂ സ്റ്റാൾ ഉടമസ്ഥരായ നൗഷാദ് അലിയും ഹസൻ അലിയും . ഈ ദൃശ്യങ്ങൾ ടൂറിസ്റ്റുകളിൽ ഒരാളായ ഹിമാൻഷു ബിഷ്‌നോയ് ക്യാമറയിൽ പകർത്തിയതോടെയാണ് പുറത്തറിഞ്ഞത് .
സെപ്തംബർ 29 നാണ് മുസ്സൂറി ലൈബ്രറി ചൗക്ക് സന്ദർശിക്കാൻ ഹിമാൻഷുവും സുഹൃത്തുക്കളും എത്തിയത് . നൗഷാദ് അലി നടത്തുന്ന ലഘുഭക്ഷണശാലയിൽ നിന്നാണ് ഇവർ ചായയും , ആഹാരവും കഴിച്ചത് . അതിന് ശേഷം അവിടെ നിന്ന് സമീപ പ്രദേശങ്ങൾ ക്യാമറയിൽ പകർത്തുന്നതിനിടയ്‌ക്കാണ് മറ്റ് ടുറിസ്റ്റുകൾക്ക് എടുത്ത ചായയിൽ നൗഷാദ് അലി തുപ്പുന്നത് കണ്ടത് . ഈ ദൃശ്യം ക്യാമറയിൽ പതിയുകയും ചെയ്തു.
ഇതിനെ ചോദ്യം ചെയ്തപ്പോൾ അവർ ഹിമാൻഷുവിനെ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഉടൻ സ്ഥലം വിട്ടില്ലെങ്കിൽ കൊല്ലുമെന്നും ആരും കണ്ടെത്താത്തിടത്ത് മൃതദേഹം സംസ്കരിക്കുമെന്നുമായിരുന്നു ഭീഷണി . തുടർന്ന് ആദ്യം പരാതി നൽകാൻ ഭയന്ന ഹിമാൻഷു രണ്ട് ദിവസം മുൻപ് ദൃശ്യങ്ങൾ സഹിതം പോലീസിൽ പരാതി നൽകുകയായിരുന്നു . നിലവിൽ നൗഷാദ് അലിയും , ഹസൻ അലിയും ഒളിവിലാണ്.















